മുഖ്യമന്ത്രിയടക്കമുള്ളവരുടെ സ്വത്തുവിവരങ്ങള്‍ ഇനി രഹസ്യമല്ല; എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനം

കഴിഞ്ഞ ഭരണകാലങ്ങളിലെല്ലാം മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നുവരാറുളളതായിരുന്നു. ആ ഒരു ആവശ്യത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍.

മുഖ്യമന്ത്രിയടക്കമുള്ളവരുടെ സ്വത്തുവിവരങ്ങള്‍ ഇനി രഹസ്യമല്ല; എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനം

സംസ്ഥാനത്ത് മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. എല്ലാ മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ പട്ടിക തിരിച്ച് സര്‍ക്കാരിന്റെ വെബ്സൈറ്റുകള്‍ വഴി പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

കഴിഞ്ഞ ഭരണകാലങ്ങളിലെല്ലാം മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നുവരാറുളളതായിരുന്നു. ആ ഒരു ആവശ്യത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍.

പിഎസ്എസ് ചെയര്‍മാന്‍, സപ്ലൈകോ മാനെജിങ് ഡയറക്ടര്‍ സ്ഥാനങ്ങളിലേക്കുളള പുതിയ നിയമനങ്ങള്‍ക്കും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ പിഎസ് സി ചെയര്‍മാനായി നിലവില്‍ പിഎസ്സി കമ്മീഷന്‍ അംഗമായ അഡ്വ.എം.കെ സക്കീറിനെ മന്ത്രിസഭാ യോഗം തെരഞ്ഞെടുത്തു. പിഎസ് സിചെയര്‍മാനായ ഡോ. കെ.എസ് രാധാകൃഷ്ണന്റെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം

സപ്ലൈകോ മാനെജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മുഹമ്മദ് ഹനീഷിനെ തെരഞ്ഞെടുത്തു. ആശാ തോമസിനെ മാറ്റിയാണ് പുതിയ നിയമനം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസന് പൊതുവിദ്യാഭ്യാസത്തിന്റെ ചുമതല കൂടി നല്‍കുകയും ചെയ്തു.

Read More >>