പകരക്കാരനായി കുടുങ്ങി ലത്തീഫിന് നാട്ടിലെത്തണമെങ്കില്‍ ഇനി എംബസി കനിയണം

നീണ്ട 5 വര്‍ഷക്കാലം ജയിലില്‍ കഴിഞ്ഞ പൊന്നാനി സ്വദേശിയായ നാരായണനെ ജയില്‍ മോചിതനാക്കിയതോടെയാണ് ലത്തീഫിന്റെ ജീവിതത്തില്‍ നിയമത്തിന്റെ കുരുക്ക് വീണത്.

പകരക്കാരനായി കുടുങ്ങി ലത്തീഫിന് നാട്ടിലെത്തണമെങ്കില്‍ ഇനി എംബസി കനിയണം

കഴിഞ്ഞ 27 വര്‍ഷക്കാലമായി റിയാദില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായി ജോലി ചെയ്യുകയാണ് കോഴിക്കോട് കക്കയം സ്വദേശിയായ ലത്തീഫ്. ലത്തീഫിന്റെ നേതൃത്വത്തില്‍ നിരവധി ഇന്ത്യക്കാരാണ് സൗദിയിലെ നിയമക്കുരുക്കില്‍നിന്നും മോചിതരായത്. എന്നാല്‍ ലത്തീഫിന്റെ ജീവിതം മാറി മറിഞ്ഞത് കൃത്യം 21 മാസം മുമ്പാണ്.

നീണ്ട 5 വര്‍ഷക്കാലം ജയിലില്‍ കഴിഞ്ഞ പൊന്നാനി സ്വദേശിയായ നാരായണനെ ജയില്‍ മോചിതനാക്കിയതോടെയാണ് ലത്തീഫിന്റെ ജീവിതത്തില്‍ നിയമത്തിന്റെ കുരുക്ക് വീണത്. നാരായണന്‍ ജോലി ചെയ്തിരുന്ന കാര്‍ വാഷിംങ് കമ്പനിയില്‍നിന്നും സൗദി സ്വദേശിയുടെ വാഹനം കാണാതായതിനെത്തുടര്‍ന്നാണ് നാരായണന്‍ ജയിലായത്. നാരായണന്റെ നിസഹായാവസ്ഥയും നിരപരാധിത്വവും ബോധ്യപ്പെട്ട ലത്തീഫ് നാരായണനുവേണ്ടി പകരക്കാരനായി കോടതിയില്‍ ഹാജരാകാമെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തെ നാട്ടിലെത്തിച്ചത്. നാരായണനെ നാട്ടിലെത്തിക്കാനാണ് ലത്തീഫ് പാസ്‌പോര്‍ട്ടും ഇഖാമയും കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് 21 വര്‍ഷക്കാലത്തിന് ശേഷം നാരായണന്‍ നാട്ടിലെത്തി.


നാരായണന്‍ നാട്ടിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജി മാറുകയും പുതിയ ജഡ്ജി കേസ് ഏറ്റെടുക്കയും ചെയ്തു. നാരായണന്‍ തിരികെ വന്ന് കാറുടമയ്ക്ക് നഷ്ടപരിഹാരത്തുകയായ 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചാല്‍ മാത്രമേ തനിക്ക്പാസ്‌പോര്‍ട്ട് തിരികെ തരാനാകുവെന്നാണ് പുതിയ ജഡ്ജിയുടെ നിലപാട്. സ്‌പോണ്‍സര്‍ മരണപ്പെട്ടതിനാല്‍ ഫൈനല്‍ എക്‌സിറ്റെന്ന നിലയിലാണ് നാരായണന്‍ നാട്ടിലേക്ക് മടങ്ങിയത്. അതിനാല്‍ നാരായണന് തിരികെയെത്താനുമാവില്ല. ലത്തീഫ് നാരാദാ ന്യൂസിനോട് പറഞ്ഞു.

ലത്തീഫിന് നാട്ടിലെത്തണമെങ്കില്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ലത്തീഫിന്റെ അവസ്ഥ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായെങ്കിലും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ലത്തീഫിന്റെ സുഹൃത്തുക്കള്‍ പറയുന്നത്

Read More >>