കുവൈറ്റിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ 80 ലെഫ്‌നന്റ്‌ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.

കുവൈറ്റിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

കുവൈറ്റ്: കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ 80 ലെഫ്‌നന്റ്‌
റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തില്‍ 10 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നതെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഉദ്യോഗസ്ഥരുടെ നിയമനം സുരക്ഷാ മേഖലയിലും അതുപോലെ പൊതുജനങ്ങളുമായുള്ള ഇടപെടലിലും മികവുപുലര്‍ത്താന്‍ സഹായകരമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

2015ല്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ബ്രിട്ടന്റെ സഹായത്തോടെ തങ്ങളുടെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സുരക്ഷക്കായിരുന്നു അന്ന് പ്രാധാന്യം നല്‍കിയത്. രാജ്യത്ത് വന്നുപോകുന്നവരെ നിരീക്ഷിക്കാനും ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിനുമായിരുന്നു അത്.

Story by