മക്കള്‍ക്ക് നല്‍കാനുള്ള സമ്മാനപ്പൊതി കൂട്ടുകാരനെ ഏല്‍പ്പിച്ച് നവാസ് നടന്നുപോയത് മരണത്തിലേക്ക്; കുവൈറ്റില്‍ ലിഫ്റ്റ് അപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

ലിഫ്റ്റിനടിയില്‍ ഞെരിഞ്ഞമര്‍ന്ന നവാസിന്റെ മൃതദേഹം സമീപ വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. 4 മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഫയര്‍ഫോഴ്‌സ് ഇക്കാര്യം സാധിച്ചത്.

മക്കള്‍ക്ക് നല്‍കാനുള്ള സമ്മാനപ്പൊതി കൂട്ടുകാരനെ ഏല്‍പ്പിച്ച് നവാസ് നടന്നുപോയത് മരണത്തിലേക്ക്; കുവൈറ്റില്‍ ലിഫ്റ്റ് അപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

കുവൈറ്റില്‍ യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ നവാസ് (34) ആണ് അതിദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് സംഭവമുണ്ടായത്.

നവാസിന്റെ സുഹൃത്ത് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ തന്റെ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ കൊടുത്തയയ്ക്കാന്‍ എത്തിയതായിരുന്നു നവാസ്. രാവിലെ 7 മണിയോടെ സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തിയ നവാസ് കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതി ഏല്‍പ്പിച്ച ശേഷം ലിഫ്റ്റില്‍ കയറവേയാണ് അപകടം സംഭവിച്ചത്. മംഗഫ് നൈസ് ചിക്കണ്‍ ബില്‍ഡിംഗിലാണ് സംഭവം.

ലിഫ്റ്റ് ഈ സമയം മുകളിലായിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം നവാസ് സ്വിച്ച് അമര്‍ത്തിയപ്പോള്‍ത്തന്നെ ഡോര്‍ തുറന്നു. ലിഫ്റ്റ് എന്നു കരുതി അകത്തേക്കു കയറിയ നവാസ് താഴേയ്ക്ക് വീഴുകയുമായിരുന്നു. പിന്നാലെ താഴേക്ക് വന്ന ലിഫ്റ്റ് നവാസിന്റെ ദേഹത്തേക്ക് വീഴുകയും ചെയ്തു.

ലിഫ്റ്റിനടിയില്‍ ഞെരിഞ്ഞമര്‍ന്ന നവാസിന്റെ മൃതദേഹം സമീപ വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. 4 മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഫയര്‍ഫോഴ്‌സ് ഇക്കാര്യം സാധിച്ചത്.

കഴിഞ്ഞ 9 വര്‍ഷമായി കുവൈറ്റിലുണ്ടായിരുന്ന നവാസ് മംഗഫില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടത്തി വരികയായിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് നവാസിനുള്ളത്. സമ്മാനപ്പൊതി കൊടുത്തയക്കുന്ന വിവരം നാട്ടില്‍ ഭാര്യയെയും കുട്ടികളെയും വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നവാസിന്റെ ജീവന്‍ വിധി തട്ടിയെടുക്കുകയായിരുന്നു.

Read More >>