ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി ഭയക്കുന്നില്ല; ഭീഷണിയുടെ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തില്ല: കുമ്മനം

ഭീഷണിയുള്ള നേതാക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്നും അവര്‍ അത് വീഴിച്ച് കൂടാതെ നിര്‍വഹിക്കുമെന്നാണ് കരുതുന്നതെന്നും കുമ്മനം സൂചിപ്പിച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്കാണ് ഐഎസ് ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുകളുള്ളത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി ഭയക്കുന്നില്ല; ഭീഷണിയുടെ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തില്ല: കുമ്മനം

തങ്ങളുടെ നേതാക്കള്‍ക്കെതിരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഐഎസിന്റെ കേരള ഘടകമെന്ന് അറിയപ്പെടുന്ന അന്‍സാര്‍ ഉള്‍ ഖലീഫയുടെ ഭീഷണിയില്‍ ഭയമില്ലെന്നും അതിന്റെ എപേരില്‍ നേതാക്കളാരും രാഷ്‌രടീയ പ്രവര്‍ത്തനം നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണിയുള്ള നേതാക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്നും അവര്‍ അത് വീഴിച്ച് കൂടാതെ നിര്‍വഹിക്കുമെന്നാണ് കരുതുന്നതെന്നും കുമ്മനം സൂചിപ്പിച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്കാണ് ഐഎസ് ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുകളുള്ളത്.


പ്രസ്തുത നേതാക്കള്‍ക്ക് എതിരെ ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടന്ന സമയത്ത് ഭീകര സംഘടനകളുടെ ഭീഷണി നിലനിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ദേശീയ കൗണ്‍സില്‍ നടന്ന ദിവസങ്ങളില്‍ കെ. സുരേന്ദ്രന്റെ വീട്ടില്‍ പോലീസ് കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

സംസ്ഥാനത്ത് വളര്‍ന്നുവരുന്ന ഐഎസ് ബന്ധത്തെ എതിര്‍ക്കുന്നതിന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനായി ബുധനാഴ്ച ബിജെപിയുടെ സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരാനിരിക്കുകയാണ്. ഭീകര സംഘടനകളെ ജനാധിപത്യ രീതിയില്‍ എതിര്‍ക്കുന്നതിനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും കുമ്മനം അറിയിച്ചു.

Read More >>