കെടി ജലീലിന്റെ ശബരിമല സന്ദര്‍ശനത്തെ ചോദ്യം ചെയ്ത് വി മുരളീധരന്‍; തന്റെ ശബരിമല സന്ദര്‍ശനത്തെ ഭയക്കുന്നത് മതസൗഹാര്‍ദത്തില്‍ ആശങ്കയുള്ളവരാണെന്ന് ജലീല്‍

മതസൗഹാര്‍ദത്തില്‍ ആശങ്കയുള്ളവരാണ് തന്റെ ശബരിമല സന്ദര്‍ശനത്തെ ഭയക്കുന്നതെന്നാണ് മുരളീധരന്റെ പരാമര്‍ശത്തോട് കെടി ജലീല്‍ പ്രതികരിച്ചത്. മുരളീധരന്റെ വിമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണ് മുരളീധരന്റെ പ്രസ്താവനയെന്ന് പലരും വ്യക്തമാക്കുന്നു....

കെടി ജലീലിന്റെ ശബരിമല സന്ദര്‍ശനത്തെ ചോദ്യം ചെയ്ത് വി മുരളീധരന്‍; തന്റെ ശബരിമല സന്ദര്‍ശനത്തെ ഭയക്കുന്നത് മതസൗഹാര്‍ദത്തില്‍ ആശങ്കയുള്ളവരാണെന്ന് ജലീല്‍

കെടി ജലീലിന്‍െ ശബരിമലയാത്രയെ വിമര്‍ശിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി വി മുരളീധരന്‍. ശബരിമലയില്‍ എത്തി മതേതര വാദിയാണെന്നു കാട്ടാനുള്ള ശ്രമമാണ് ജലീല്‍ നടത്തിയതെന്നും മുരളീധരന്‍ പറയുന്നു. മുന്‍ സിമിക്കാരന്‍ ആയ ജലീല്‍ ഒരു സുപ്രഭാതത്തില്‍ കുളിച്ച് കുറിതൊട്ട് മതേതരവാദി ആയെന്നു പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കെടി ജലീലിനോ കടകംപള്ളിക്കോ അയ്യപ്പഭക്തനെന്ന നിലയില്‍ ശബരിമലയില്‍ ചെല്ലാമെന്നും എന്നാല്‍ മന്ത്രി കെടി.ജലീല്‍ ശബരിമലയെ വെറും ഫോട്ടോ ഓപ്പര്‍ച്ചുനിറ്റിക്കുള്ള പിക്നിക് സ്പോട്ടായി കണ്ടാണ് പോയതെങ്കില്‍ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറിവില്‍ കെടി ജലീലിന് അവിടെ പ്രത്യേകിച്ചൊരു റോളും അന്ന് ഉണ്ടായിരുന്നില്ലെന്നും പോസ്റ്റില്‍ മുരളീധരന്‍ പറയുന്നു.


കെടി ജലീല്‍ സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശബരിമല ഫോട്ടോ കളില്‍ അദ്ദേഹം മേല്‍ശാന്തിയില്‍ നിന്ന് തീര്‍ത്ഥം വാങ്ങുന്ന ഫോട്ടോ തന്ത്രപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നത് ആരെ ഭയന്നാണെന്നും വി. മുരളീധരന്‍ ചോദിക്കുന്നു. ശബരിമലയെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യത്തിനുള്ള പ്രചരണ വേദിയാക്കി മാറ്റരുതെന്നു പറഞ്ഞ മുരീധരന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ശബരിമല സന്നിധാനത്തില്‍ ചെന്നപ്പോള്‍ തൊഴുതത് ആത്മാര്‍ത്ഥമായി ഭക്തിയോടെ ആണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.ഇതേസമയം മുരളീധരന് മറുപടിയുമായി കെടി ജലീല്‍ രംഗത്തെത്തി. മതസൗഹാര്‍ദത്തില്‍ ആശങ്കയുള്ളവരാണ് തന്റെ ശബരിമല സന്ദര്‍ശനത്തെ ഭയക്കുന്നതെന്നാണ് മുരളീധരന്റെ പരാമര്‍ശത്തോട് കെടി ജലീല്‍ പ്രതികരിച്ചത്. മുരളീധരന്റെ വിമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണ് മുരളീധരന്റെ പ്രസ്താവനയെന്ന് പലരും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പള്ളിയില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന കെ സുരേന്ദ്രന്റെ ചിത്രങ്ങളും വി മുരളീധരന് മറുപടിയായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Read More >>