സ്വയം ചെയ്യാത്തത് മറ്റുള്ളവര്‍ ചെയ്യണമെന്ന് കല്‍പ്പിക്കുന്നതിനേക്കാള്‍ പാപം വേറെയില്ല; താടിവിവാദത്തില്‍ മുസ്ലീംലീഗിന് മറുപടിയുമായി കെടി ജലീല്‍

സ്വയം ചെയ്യാതത് മറ്റുള്ളവര്‍ ചെയ്യണമെന്ന് കല്‍പ്പിക്കുന്നതിനേക്കാള്‍ പാപം വേറെയില്ല എന്ന ഖുറാന്‍ വാക്യം ഉദ്ദരിച്ചാണ് കെടി ജലീല്‍ ലീഗ് എംഎല്‍എ മാര്‍ക്കെതിരെ രംഗത്ത് വന്നത്.

സ്വയം ചെയ്യാത്തത് മറ്റുള്ളവര്‍ ചെയ്യണമെന്ന് കല്‍പ്പിക്കുന്നതിനേക്കാള്‍ പാപം വേറെയില്ല; താടിവിവാദത്തില്‍ മുസ്ലീംലീഗിന് മറുപടിയുമായി കെടി ജലീല്‍

നിങ്ങള്‍ സ്വയം ചെയ്യാത്തത് മറ്റുള്ളവര്‍ ചെയ്യണമെന്ന് കല്‍പ്പിക്കുന്നതെന്ന് മന്ത്രി കെടി ജലീല്‍. നിയമസഭയിലെ താടി വിവാദത്തിലാണ് പ്രസ്‌താവനയുമായി കെടി ജലീല്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. സ്വയം ചെയ്യാതത് മറ്റുള്ളവര്‍ ചെയ്യണമെന്ന് കല്‍പ്പിക്കുന്നതിനേക്കാള്‍ പാപം വേറെയില്ല എന്ന ഖുറാന്‍ വാക്യം ഉദ്ദരിച്ചാണ് കെടി ജലീല്‍ ലീഗ് എംഎല്‍എ മാര്‍ക്കെതിരെ രംഗത്ത് വന്നത്.

നിയമ സഭയില്‍ മുസ്ലിം പോലീസുകാര്‍ക്ക് താടി വെക്കാന്‍ അനുമതി നല്‍കണമെന്ന ചര്‍ച്ചയില്‍ കെടി ജലീല്‍ കൊടുത്ത വിശദീകരണം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. വിശദീകരണം മത വിരുദ്ധതയാണെന്ന പ്രചരണം ഉണ്ടായതിനെ തുടര്‍ന്നാണ് കെടി ജലീല്‍ അതിനെതിരെ രംഗത്തെത്തിയത്. തന്റെ നിയമസഭിയിലെ മറുപടി ചില കേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകുന്നത് തന്റെ ശ്രദ്ധയില്‍പെട്ടിടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.


ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം താടി വളര്‍ത്തല്‍ നിര്‍ബന്ധമല്ലെന്നും അത് കൊണ്ടാണ് ഞാനോ ലീഗ് എംഎല്‍എ മാരോ താടി വെക്കാത്തതെന്നും അതിനാല്‍ തന്നെ പോലീസില്‍ താടി വെക്കാന്‍ അനുവദിക്കണമെന്ന അഭിപ്രായം അപ്രസക്തമാണെന്നുമാണ് ഞാന്‍ പറഞ്ഞത്. വിശ്വാസമുള്ളവരും ഇല്ലാത്തവരും ഇഷ്ടാനിഷ്ടം പോലെ താടി വെക്കുന്നതും വെക്കാത്തതും നാം ദിനേന കാണുന്നത് കൊണ്ടാണ് താടിക്ക് മത ബന്ധമില്ലെന്നും അതൊരു മതാവകാശമല്ലെന്നും ഞാന്‍ പറഞ്ഞതെന്നും ജലീല്‍ വ്യക്തമാക്കുന്നു. ഇസ്ലാം മതാചാരപ്രകാരം തന്നെ താടി വെക്കല്‍ സുന്നത്ത് മാത്രമാണ്. മത പണ്ഡിതന്‍മാരോ താല്‍പര്യമുള്ളവരോ താടി വെക്കുന്നതിനെ ഞാന്‍ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും കെജി ജലീല്‍ പറയുന്നു.

Read More >>