ഓടാന്‍ ഡീസലില്ല; കെഎസ്ആര്‍ടിസി വണ്ടികള്‍ വഴിയോരത്ത്...

ബത്തേരി, കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽനിന്നുള്ള പ്രാദേശിക സർവീസുകളാണു മുടങ്ങിയത്

ഓടാന്‍ ഡീസലില്ല; കെഎസ്ആര്‍ടിസി വണ്ടികള്‍ വഴിയോരത്ത്...

വയനാട്: ഡീസൽ തീർന്നതിനെത്തുടർന്നു വയനാട്ടിൽ കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. ബത്തേരി, കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽനിന്നുള്ള പ്രാദേശിക സർവീസുകളാണു മുടങ്ങിയത്. അതേസമയം, ദീർഘദൂര സർവീസുകൾ സർവീസ് നടത്തുന്നുണ്ട്.  .

52 സർവീസുകള്‍ പൂര്‍ണമായും മുടങ്ങുകയും ചിലത് ഭാഗികമായി തടസപ്പെടുകയും ചെയ്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനു നൽകാനുള്ള കുടിശിക അടയ്ക്കാത്തതുമൂലം ഇന്ധനം കിട്ടാത്തതാണു സർവീസുകൾ മുടങ്ങാൻ കാരണം. ഇന്ന് ഉച്ചയോടെ ഇന്ധനമെത്തുമെന്നാണു കരുതുന്നത്.

Story by
Read More >>