10,000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള സർവീസുകൾ നിര്‍ത്താനൊരുങ്ങി കെഎസ്ആർടിസി

കെഎസ്ആർടിസിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

10,000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള സർവീസുകൾ നിര്‍ത്താനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: 10,000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള സർവീസുകൾ കെഎസ്ആര്‍ടിസി നിര്‍ത്തുന്നു. നഷ്ടത്തിലോടുന്നവയ്ക്കു പകരം പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങാനാണ് കെഎസ്ആര്‍ടിസി പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് കെഎസ്ആർടിസി എംഡി എംജി രാജമാണിക്യം ഡിപ്പോകൾക്കു നിർദേശം നൽകി കഴിഞ്ഞു.കെഎസ്ആർടിസിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

ഇപ്പോള്‍ നിലവിലുള്ള പല സര്‍വീസുകളും അവസാനിപ്പിക്കുന്നുവെങ്കിലും വനമേഖല ഉൾപ്പെടെ മറ്റു സേവനങ്ങളില്ലാത്ത മേഖലകളിൽ വരുമാനം നോക്കാതെ കെഎസ്ആര്‍ടിസി സർവീസ് തുടരും.


ഒരു ബസിന് ദിവസം 7800 രൂപ ചെലവുവരുന്നുണ്ട്. ഡീസലിനു മാത്രം ശരാശരി ചെലവ് 4500 രൂപയാണ്. ഇതുകൂടാതെ  ജീവനക്കാരുടെ ശമ്പളവും മറ്റു അനുബന്ധ ചെലവുകളും. ഇതൊക്കെ പരിഗണിച്ചാണ് നേരത്തെ പ്രതിദിനവരുമാനമായി കെഎസ്ആർടിസി നിശ്ചയിച്ചിരുന്ന മിനിമം തുകയായ 7000 രൂപ 10,000മായി ഉയര്‍ത്തിയത്.

കട്ടപ്പുറത്തുള്ള ബസുകൾ നിരത്തിലിറക്കാനുള്ള നടപടികളും ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. കട്ടപ്പുറത്തായിരുന്ന നൂറോളം ബസുകൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരത്തിലിറങ്ങി. ഇതോടെ വരുമാനം അഞ്ച് കോടിയിൽ നിന്ന് 5.2 കോടിയായി.

Story by
Read More >>