കെഎസ്ആര്‍ടിസി ബസ്സിന്റെ രസകരന്മായ 'എടിഎം' നമ്പറുകള്‍

കാര്‍ഡ്‌ ഇട്ടാല്‍ പണം തരുന്ന എടിഎം മഷീനുകള്‍ ഘടിപ്പിച്ച ബസ്സുകളാണ് ഇവയെന്ന് തെറ്റിദ്ധരിക്കരുത്

കെഎസ്ആര്‍ടിസി ബസ്സിന്റെ രസകരന്മായ

മാവേലിക്കര: കെഎസ്ആര്‍ടിസിയുടെ എടിഎം ബസ്സുകള്‍ നിരത്തിലിറങ്ങുന്നു. കാര്‍ഡ്‌ ഇട്ടാല്‍ പണം തരുന്ന എടിഎം മഷീനുകള്‍ ഘടിപ്പിച്ച ബസ്സുകളാണ് ഇവയെന്ന് തെറ്റിദ്ധരിക്കരുത്.

കെഎസ്ആർടിസിയുടെ പുതിയ ബസുകളുടെ സീരിസ് എടി (AT) എന്ന് ആരംഭിച്ചപ്പോഴാണു അവയില്‍ ചിലതിനു 'എടിഎം' എന്നകോഡ് ഭാഷ ലഭിച്ചത്. മാവേലിക്കര റീജനൽ വർക്‌ഷോപിൽ ബോഡി നിർമിച്ചു പുറത്തിറക്കുന്ന ബസുകളാണ് എടിഎം എന്ന സീരിസില്‍ നിരത്തിലിറങ്ങുന്നത്.

നമ്പറിലെ അവസാനത്തെ ഇംഗ്ലിഷ് അക്ഷരം ബസിന്റെ ബോഡി നിർമിച്ച വർക്‌ഷോപ്പിനെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെ മാവേലിക്കര ഡിപ്പോയിൽ ബോഡി നിർമിക്കുന്ന ബസുകൾക്ക് എടിഎം എന്ന രസകരമായ സീരിയൽ നമ്പർ ലഭിക്കുകയായിരുന്നു.

എടിഎം 13 മുതൽ 17 വരെയുള്ള ബസുകളാണ് ഇവിടെയിപ്പോൾ നിർമിക്കുന്നത്. 13, 14 ബസുകളുടെ നിർമാണം പൂർത്തിയായി. 13 വേണാട് ബസും 14 ഫാസ്റ്റ് പാസഞ്ചറുമാണ്.

Story by
Read More >>