ഉരുണ്ടു കളിച്ച് ഇ പി ജയരാജൻ; സുധീർ നമ്പ്യാരെ നിയമിച്ചത് മാനദണ്ഡങ്ങൾ അട്ടിമറിച്ചുതന്നെ

എംഡിയായി നിയമിക്കാൻ സർക്കാർ നിഷ്കർഷിച്ച ഒരു യോഗ്യതയുമില്ലാത്ത സുധീർ നമ്പ്യാർ സ്ക്രീനിംഗ് കമ്മിറ്റിയുടെ അന്തിമപട്ടികയിൽ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യത്തിനാണ് വ്യവസായമന്ത്രി മറുപടി പറയേണ്ടത്.

ഉരുണ്ടു കളിച്ച് ഇ പി ജയരാജൻ; സുധീർ നമ്പ്യാരെ നിയമിച്ചത് മാനദണ്ഡങ്ങൾ അട്ടിമറിച്ചുതന്നെ

സിപിഎം അണികളുടെയും അനുഭാവികളുടെയും അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് പി കെ ശ്രീമതി എം പിയുടെ മകൻ സുധീർ നമ്പ്യാരെ കെഎസ്ഐഇ എംഡി സ്ഥാനത്തു നിയമിക്കാനുളള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറി. അതേസമയം സുധീറിന്റെ നിയമനം മാനദണ്ഡങ്ങൾ അട്ടിമറിച്ചുകൊണ്ടാണെന്ന് സ്വയം സമ്മതിക്കുന്ന പത്രക്കുറിപ്പു പുറത്തിറക്കി വ്യവസായമന്ത്രി ഇ പി ജയരാജൻ വീണ്ടും സിപിഎം അണികളെ ഞെട്ടിച്ചു. പത്രക്കുറിപ്പ് അദ്ദേഹം ഫേസ് ബുക്ക് സ്റ്റാറ്റസായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുളള മാനേജിംഗ് ഡയറക്ടർക്കു റിയാബിന്റെ പരസ്യത്തിൽ ആവശ്യപ്പെട്ട ഒരു യോഗ്യതയും സുധീർ നമ്പ്യാർക്കില്ലെന്നതിന് വ്യവസായ മന്ത്രിയുടെ പത്രക്കുറിപ്പുതന്നെയാണ് ഏറ്റവും വലിയ തെളിവ്.


ep-explanationബിരുദധാരിയും നിലവിൽ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് സുധീർ എന്നാണ് പത്രക്കുറിപ്പിൽ ഇ പി ജയരാജൻ അവകാശപ്പെടുന്നത്. എന്നാൽ എഞ്ചിനീയറിംഗോ തത്തുല്യ യോഗ്യതയോ, അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമോ ആണ് റിയാബിന്റെ പരസ്യത്തിൽ പറഞ്ഞിരുന്ന യോഗ്യത. ഈ രണ്ടു യോഗ്യതയും സുധീറിനില്ല.

പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവി എന്ന അവകാശവാദവും തമാശയാണ്. മൂന്നു കമ്പനികളാണ് സുധീറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇഫാമാ നാച്ചുറൽ ക്ലോത്തിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ധാരണ ലൈവ്ലിഹുഡ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്സെൻസ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ആ സ്ഥാപനങ്ങൾ.

company-sudheerഒരു ലക്ഷം രൂപ മൂലധനമുളള പ്രൈവറ്റ് കമ്പനിയാണ് ഇഫാമ . സുധീറിനു പുറമെ സുജിത് പത്മൻ കക്കിരിക്കൻ എന്നയാളാണ് ഡയറക്ടർ ബോർഡിലുളളത്. പത്തുലക്ഷം രൂപ മൂലധനമുളള കമ്പനിയാണ് ധാരണ. സുധീറിനും ഭാര്യ ധന്യ എം നായർക്കും പുറമെ കുഞ്ഞിപ്പീടിക പുതിയേടത്തു പത്മനാഭൻ നമ്പ്യാർ എന്നയാൾ കൂടി ഈ കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ട്. മൂന്നാമത്തെ കമ്പനിയായ എസ്സെൻസ് കൺസൾട്ടൻസി ഒരു ലക്ഷം രൂപ മാത്രം മൂലധനമുളള കമ്പനിയാണ്. കമ്പനിയുടെ ഡയറക്ടർ ബോർഡിലുളളത് സുധീറും ഭാര്യ ധന്യ എം നായരും മാത്രം.വായിക്കുക


കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളജിനുവേണ്ടി 300 ഏക്കർ കറുവാത്തോട്ടം വെളുപ്പിച്ചത് സുധീർ നമ്പ്യാർ; മുൻമന്ത്രി പി കെ ശ്രീമതിയുടെ മകൻ അധികാര കേന്ദ്രങ്ങളിലെ ഇടനിലക്കാരൻ; നാരദ എക്സ്പോസ്riyabവിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം 15 വർഷത്തെ പ്രവൃത്തി പരിചയമാണ് റിയാബിന്റെ പരസ്യത്തിൽ എംഡി അപേക്ഷകർക്കു വേണ്ട യോഗ്യത നിശ്ചയിച്ചിരുന്നത്. അതിൽത്തന്നെ സൽപ്പേരുളള വലിയ സ്ഥാപനത്തിൽ സ്വതന്ത്ര ചുമതലയുളള സീനിയർ തലത്തിൽ അഞ്ചുവർഷത്തെ പരിചയം വേണമെന്നു പ്രത്യേകം നിഷ്കർഷിച്ചിരുന്നു. five years has to be at senior levels with independent charge of a reputed organisation or a division of a large company.

സുധീറിന് ഇപ്പറയുന്ന ഒരു യോഗ്യതയും ഇല്ല. 2011 മാർച്ച്, മെയ്, ജൂൺ മാസങ്ങളിലാണ് സുധീറിന്റെ കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞാനും അപ്പനും സുഭദ്രയുമുളള ട്രസ്റ്റ് എന്ന് ആറാം തമ്പുരാൻ സിനിമയിലെ ഡയലോഗിൽ പറയുന്നതുപോലൊരു തട്ടിക്കൂട്ടു സംവിധാനങ്ങളാണ് സുധീർ നമ്പ്യാരുടേത് എന്നു വ്യക്തം.

അപേക്ഷകർ 45നും 55നും ഇടയ്ക്കു പ്രായമുളളവരായിരിക്കണമെന്ന് നോട്ടിഫിക്കേഷനിൽ എടുത്തു പറഞ്ഞിട്ടുണ്ട്. കമ്പനിരേഖകൾ പ്രകാരം സുധീർ നമ്പ്യാരുടെ ജനനത്തീയതി 21/07/1974 ആണ്. അതായത് 42 വയസ്.

റിയാബിന്റെ പരസ്യം അനുസരിച്ച് ഏതാണ്ട് 2000 അപേക്ഷകളാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ തസ്തികയിലേയ്ക്കു ലഭിച്ചത്. നിശ്ചത യോഗ്യതയുളള ഒട്ടേറെപ്പേരെ തഴഞ്ഞുകൊണ്ടാണ് കെഎസ്ഐഇയുടെ എംഡിയായി പി കെ ശ്രീമതിയുടെ മകനും വ്യവസായമന്ത്രി ഇ പി ജയരാജന്റെ അടുത്ത ബന്ധുവുമായ പി കെ സുധീർ നമ്പ്യാർക്ക് ഒക്ടോബർ 2ന് നിയമന ഉത്തരവ് നൽകിയത്. എംഡിയായി നിയമിക്കാൻ സർക്കാർ നിഷ്കർഷിച്ച ഒരു യോഗ്യതയുമില്ലാത്ത സുധീർ നമ്പ്യാർ സ്ക്രീനിംഗ് കമ്മിറ്റിയുടെ അന്തിമപട്ടികയിൽ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യത്തിനാണ് വ്യവസായമന്ത്രി മറുപടി പറയേണ്ടത്.