ഹിന്ദുമതത്തിനെതിരെയുള്ള വിവേചനം തുറന്നു കാട്ടല്‍ ഇനിയും തുടരുമെന്ന് കെപി ശശികല; തന്നെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട

ഈ വിവേചനം ജനങ്ങളോട് തുറന്നുപറയാന്‍ ഒരുപക്ഷേ തനിക്കു കഴിയാതെയായാല്‍ പിന്നാലെ പതിനായിരക്കണക്കിന് ആളുകള്‍ വരും. തുടര്‍ന്നുവരുന്ന വിവേചനം ഒഴിവാക്കിയാണ് ഇത്തരത്തിലുള്ള സംസാരങ്ങള്‍ ഒഴിവാക്കേണ്ടത്. അല്ലാതെ ഇത്തരം കേസ് കൊണ്ടും കൂട്ടംകൊണ്ടും കാര്യമില്ല- ശശികല പറഞ്ഞു.

ഹിന്ദുമതത്തിനെതിരെയുള്ള വിവേചനം തുറന്നു കാട്ടല്‍ ഇനിയും തുടരുമെന്ന് കെപി ശശികല; തന്നെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട

ഹിന്ദുമതത്തിനെതിരെയുള്ള അവഗണന തുടരുന്ന കാലത്തോളം അത് സമൂഹമധ്യത്തില്‍ തുറന്നുകാട്ടാന്‍ ഇനിയും ശ്രമിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍. ഇത്തരം പിപ്പിരികൊണ്ടോ ഓലപ്പാമ്പ് കൊണ്ടോ പേടിച്ച് പിന്നോട്ട് പോകില്ലെന്നും ഹിന്ദു മതത്തിനെതിരെയുള്ള വിവേചനം ചൂണ്ടിക്കാട്ടേണ്ടത് തന്റെ അവകാശമാണെന്നും അവര്‍ പറഞ്ഞു.

ഈ വിവേചനം ജനങ്ങളോട് തുറന്നുപറയാന്‍ ഒരുപക്ഷേ തനിക്കു കഴിയാതെയായാല്‍ പിന്നാലെ പതിനായിരക്കണക്കിന് ആളുകള്‍ വരും. തുടര്‍ന്നുവരുന്ന വിവേചനം ഒഴിവാക്കിയാണ് ഇത്തരത്തിലുള്ള സംസാരങ്ങള്‍ ഒഴിവാക്കേണ്ടത്. അല്ലാതെ ഇത്തരം കേസ് കൊണ്ടും കൂട്ടംകൊണ്ടും കാര്യമില്ല- ശശികല പറഞ്ഞു.

പ്രസ്തുത കേസിനെ പോസിറ്റീവായാണ് എടുക്കുന്നതെന്നും കെപി ശശികല പറഞ്ഞു. ചിലര്‍ താന്‍ വര്‍ഗീയ പ്രഭാഷകയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ കേസ് കോടതിയിലെത്തിയാല്‍ സ്വന്തം ഭാഗം തെളിയിക്കാനാകും. കോടതിയില്‍ താന്‍ അഗ്‌നിശുദ്ധി തെളിയിക്കും- ശശികല സൂചിപ്പിച്ചു. കോടതിയില്‍ വായില്‍ തോന്നിയത് പറയാനാകില്ലെന്നും സ്വന്തം ഭാഗം തെളിയിക്കാന്‍ സൗകര്യമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. എങ്കിലും പ്രഭാഷണം നേരിട്ട് കോള്‍ക്കാത്തവരും, അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ കേട്ട് തെറ്റിദ്ധരിച്ചവരും തന്നെ ശരിയായി മനസിലാക്കാന്‍ ഈ കേസ് ഉപകരിക്കുമെന്നും ശശികല പറഞ്ഞു.

മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുര്‍ഗ് പോലീസാണ് ശശികലയ്‌ക്കെതിരെ കേസെടുത്തത്.

Read More >>