കോഴിക്കോട് മണല്‍ക്കടത്ത് തടയാനുള്ള ശ്രമത്തിനിടെ പൊലീസ് വാഹനത്തിന് നേരെ മണല്‍മാഫിയയുടെ ആക്രമണം

മേപ്പയ്യൂര്‍ പ്രദേശത്ത് മണല്‍കടത്ത് വ്യാപകമാണ്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് രാത്രിയില്‍ മണല്‍കടത്ത് പിടകൂടാന്‍ ശ്രമം നടത്തിയത്

കോഴിക്കോട് മണല്‍ക്കടത്ത് തടയാനുള്ള ശ്രമത്തിനിടെ പൊലീസ് വാഹനത്തിന് നേരെ മണല്‍മാഫിയയുടെ ആക്രമണം

കോഴിക്കോട്: മേപ്പയ്യൂരില്‍ മണല്‍ക്കടത്ത് തടയാനുള്ള ശ്രമത്തിനിടെ പൊലീസ് ജീപ്പിന് നേരെ മണല്‍മാഫിയയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ മേപ്പയൂര്‍ ആവളപ്പുഴയിലാണ് സംഭവം. പോലീസ് വാഹനത്തില്‍ ലോറി കൊണ്ടിടിച്ചശേഷം മണല്‍ കടത്താന്‍ ശ്രമിച്ചവര്‍ കടന്നുകളഞ്ഞു.

സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ കുമാറിന് ആക്രമണത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുനില്‍ കുമാറിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേപ്പയ്യൂര്‍ പ്രദേശത്ത് മണല്‍ക്കടത്ത് വ്യാപകമാണ്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് രാത്രിയില്‍ മണല്‍കടത്ത് പിടകൂടാന്‍ ശ്രമം നടത്തിയത്.

പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്‌.

Read More >>