കൊണ്ടോട്ടി വലിയ പള്ളി: തലക്കാട് മൂസിന്റെ സമ്മാനം

കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങൾ എത്തുന്നതിനും നൂറ്റാണ്ടുകൾ മുമ്പ് സ്ഥാപിക്കപ്പെട്ടതാണ് കൊണ്ടോട്ടി വലിയ ജുമാ മസ്ജിദ്.

കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങൾ എത്തുന്നതിനും നൂറ്റാണ്ടുകൾ മുമ്പ് സ്ഥാപിക്കപ്പെട്ടതാണ് കൊണ്ടോട്ടി വലിയ ജുമാ മസ്ജിദ്. നിലമ്പൂർ കോവിലകത്തിനുവേണ്ടി ഭരണം നടത്തിപ്പോന്ന തലക്കാട് മൂസതുമാരായിരുന്നു അന്നത്തെ അവിടത്തെ ഭൂസ്വാമിമാർ. കൊളത്തൂർ - തുറക്കൽ - നീറാട് - മുണ്ടപ്പലം - കോടങ്ങാട് എന്നിങ്ങനെയുള്ള കൊണ്ടോട്ടിയുടെ പരിസര പ്രദേശങ്ങൾ ഇവരുടെ കൈവശമായിരുന്നു. അവർ നൽകിയ ഭൂമി വെട്ടി വെളുപ്പിച്ച് പണിതതാണ് പള്ളി. ഈ പള്ളി ഉയർന്നതോടെയാണ് കൊണ്ടുവെട്ടി അഥവാ കൊണ്ടോട്ടി ജനവാസകേന്ദ്രമായി ഉയർന്നത്.

Read More >>