വാട്സ് ആപ്പ് സന്ദേശങ്ങളിൽ കുടുങ്ങരുത്; ജോനകപ്പുറം ശാന്തം

ആർക്കും ആളപായമില്ല. പൊലീസ് കൃത്യസമയത്ത് ഇടപെടുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇത്തരം സംഘർഷങ്ങൾ ഈ പ്രദേശത്ത് ഉണ്ടാവാറുണ്ടെന്നും പോലീസ് പറയുന്നു.

വാട്സ് ആപ്പ് സന്ദേശങ്ങളിൽ കുടുങ്ങരുത്; ജോനകപ്പുറം ശാന്തം

കൊല്ലം ജോനകപ്പുറത്ത് ഒരു പ്രത്യേക മതവിഭാഗം ആക്രമിക്കപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന് പോലീസ് വൃത്തങ്ങൾ. തമിഴ്നാട്ടിൽ നിന്നും ഉയർന്ന സംഭരണ ശേഷിയുളള യന്ത്ര ബോട്ടുകളിൽ മത്സ്യം കൊണ്ടുവന്ന് ജോനകപ്പുറത്ത് ലേലം ചെയ്യുന്നത് തദ്ദേശ വാസികൾ ചോദ്യം ചെയ്യുകയും പരസ്പരം സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഉച്ചയ്ക്കാണ് സംഘർഷമുണ്ടായത്.

ആർക്കും ആളപായമില്ല. പൊലീസ് കൃത്യസമയത്ത് ഇടപെടുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇത്തരം സംഘർഷങ്ങൾ ഈ പ്രദേശത്ത് സ്ഥിരമായി ഉണ്ടാവാറുണ്ടെന്നും പോലീസ് പറയുന്നു.

എന്നാൽ ഇതൊരു വർഗീയ ലഹളയാണെന്ന മട്ടിൽ വാട്സാപ്പ് സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ഇത്തരം പ്രചാരണങ്ങളിൽ ആരും കുടുങ്ങരുതെന്നും പോലീസ് അറിയിച്ചു.

Read More >>