രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ജയം മുന്നില്‍ കണ്ടു ഇന്ത്യ

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ജയം മുന്നില്‍ കണ്ടു ഇന്ത്യ.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ജയം മുന്നില്‍ കണ്ടു ഇന്ത്യകൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ജയം മുന്നില്‍ കണ്ടു ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടു വിക്കറ്റ് ബാക്കി നില്‍ക്കെ, ഇന്ത്യയുടെ ലീഡ് 339 ആയി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ വൃദ്ധിമാന്‍ സാഹയും ഭുവനേശ്വര്‍ കുമാറുമാണ് ക്രീസില്‍.

112 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ ഇന്നലെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ എട്ടിന് 227 റണ്‍സെന്ന നിലയിലാണ്. 132 പന്ത് നേരിട്ട് രോഹിത് ശര്‍മ്മ നേടിയ 82 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ കരുത്തു പകര്‍ന്നത്.

നേരത്തെ, 47 റണ്‍സെടുത്ത ജീതന്‍ പട്ടേലിന്റെ ഇന്നിംഗ്‌സാണ് കിവീസ് സ്‌കോര്‍ 200 കടത്തിയത്. ഏഴിന് 128 എന്ന നിലയില്‍ കളി തുടങ്ങിയ ന്യൂസിലാന്‍ഡ് 76 റണ്‍സ് കൂടികൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്‌ക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍ അഞ്ചും മൊഹമ്മദ് ഷമി മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

Read More >>