കൊല്‍ക്കത്ത ടെസ്റ്റ്‌; ആദ്യം ദിനം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

14 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും റണ്‍സൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസില്‍.

കൊല്‍ക്കത്ത ടെസ്റ്റ്‌; ആദ്യം ദിനം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും റണ്‍സൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസില്‍.

രാവിലെ കളി തുടങ്ങി ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ഒരു റണ്‍സെടുത്ത് ധവാന്‍ പുറത്തായതിന് പിന്നാലെ മുരളി വിജയ്(9), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(9) എന്നിവര്‍ കൂടി മടങ്ങിയതോടെ 46/3 എന്ന നിലയിലായി ഇന്ത്യ.  ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയും ചേര്‍ന്ന് നേടിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. പൂജാര 87ഉം രഹാനെ 77യും റണ്‍സ്എടുത്തു പുറത്തായി.

കാണ്‍പൂരില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കെഎല്‍ രാഹുലിന് പകരം ശിഖര്‍ ധവാനും ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും ടീമിലെത്തി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ് വൈറസ് ബാധയെത്തുടര്‍ന്ന് കളിക്കാനാകാത്തതിനാല്‍ റോസ് ടെയ്‌ലറാണ് കളിയില്‍ ന്യൂസിലന്‍ഡിനെ നയിക്കുന്നത്.

Read More >>