അണ്ടർ 17 ഫുട്ബോള്‍ ലോകകപ്പ് കൊച്ചിയില്‍

കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഫിഫ ലോകകപ്പിന് വേദിയാകുമെന്നു ഇന്നലെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അണ്ടർ 17 ഫുട്ബോള്‍ ലോകകപ്പ് കൊച്ചിയില്‍

കൊച്ചി: അടുത്തവർഷം ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടർ 17 ഫിഫ ലോകകപ്പിന് കൊച്ചിയും വേദിയാകും. ഏറ്റവും കുറഞ്ഞത് ആറു മത്സരങ്ങളെങ്കിലും കൊച്ചിയില്‍ വച്ച് നടക്കാനാണ് സാധ്യത.

കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഫിഫ ലോകകപ്പിന് വേദിയാകുമെന്നു ഇന്നലെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്ത വർഷം ഫെബ്രുവരി അവസാനം മൽസര വേദിയും അനുബന്ധ സ്റ്റേഡിയങ്ങളും ഫിഫയ്ക്കു കൈമാറണമെന്നും ഹവിയർ സെപ്പി പറഞ്ഞു. പനമ്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ട്, ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ട്, ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, മഹാരാജാസ് സ്റ്റേഡിയം എന്നിവയാണു ലോകകപ്പിനുള്ള പരിശീലന മൈതാനങ്ങൾ.

ഗോവ, ഡൽഹി, കൊൽക്കത്ത, മുംബൈ, ഗുവാഹത്തി എന്നിവയാണു കൊച്ചിക്കു പുറമെ സാധ്യതാ പട്ടികയിലുള്ള മറ്റു സ്റ്റേഡിയങ്ങൾ. ഇന്നു മുംബൈയിലെ സ്റ്റേഡിയം പരിശോധിക്കുന്ന ഫിഫ സംഘം 25 വരെ ഇന്ത്യയിൽ തങ്ങി വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

Read More >>