കൊച്ചിക്കാരിയുടെ ആക്ഷന്‍ കിടുക്കി; ഷൂട്ടിങ് ഗുണ്ടകള്‍ക്ക് കട്ട്

കൊച്ചിക്കാരിയുടെ പാട്ടുവെച്ചുള്ള പ്രതിഷേധം ഫലം കണ്ടു; ഷൂട്ടിങ് സംഘങ്ങളെ നിയന്ത്രിക്കുമെന്ന് കൊച്ചി മേയറും പോലീസും- സിനിമാഷൂട്ടിങ്ങിന് പെരുമാറ്റച്ചട്ടം വന്നു. ഒറിയയ്‌ക്കെതിരെ ശബ്ദമലിനീകരണത്തിനു കേസെടുക്കുമെന്ന് ഇപ്പോഴും പോലീസ്.

കൊച്ചിക്കാരിയുടെ ആക്ഷന്‍ കിടുക്കി; ഷൂട്ടിങ് ഗുണ്ടകള്‍ക്ക് കട്ട്

കൊച്ചി: സ്വസ്ഥ  ജീവിതം തടസപ്പെടുത്തിയ ഷൂട്ടിങ് സംഘത്തിനെതിരെ പാട്ടുവച്ചു പ്രതിഷേധിച്ച കൊച്ചിക്കാരി ഒറിയ കീമിന്റെ ഒറ്റയാള്‍പ്പോരാട്ടം വിജയത്തിലേക്ക്. ജനജീവിതം തടസപ്പെടുത്തുന്ന ഷൂട്ടിങ് സംഘങ്ങളെ നിയന്ത്രിക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും ചിത്രീകരണത്തിനെത്തുന്ന പല സംഘങ്ങളും കോര്‍പ്പറേഷന്റെ അനുമതി വാങ്ങാതെയാണ് ഷൂട്ട് നടത്തുന്നത്. മറ്റു ചിലരാവട്ടെ മറ്റു ഏജന്‍സികളില്‍ നിന്ന് അനുവാദം വാങ്ങും. എന്നാല്‍ ഇക്കാര്യത്തില്‍ അനുവാദം നല്‍കേണ്ടത് കോര്‍പ്പറേഷനാണ്. ഇക്കാര്യങ്ങളൊക്കെ കാണിച്ച് കോര്‍പ്പറേഷന്‍ ഐജിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.


shoot
കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ ഞാന്‍ ഒറിയയുടെ ഒപ്പമാണ്. ആളുകളുടെ സ്വകാര്യതയ്ക്കും സ്വസ്ഥ ജീവിതത്തിനുമാണ് കോര്‍പ്പറേഷന്‍ പ്രാധാന്യം നല്‍കുന്നത്. ഒറിയയുടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സാന്താക്രൂസ് സ്‌കൂളിലെ കുട്ടികളെ വഴി തടഞ്ഞതായി കുട്ടികളെന്നോട് പരാതി പറഞ്ഞു. അതുപോലെ തന്നെ ഒരുമാസം മുമ്പ് ആളുകള്‍ ഉറങ്ങിക്കിടന്ന സമയത്ത് ഷൂട്ടിങ് സംഘം വെടിക്കെട്ട് നടത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കോര്‍പ്പറേഷന്‍ നടപടിയെടുക്കും. -: മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

[caption id="attachment_54746" align="alignright" width="363"]വർഷങ്ങളോളം പഴക്കമുള്ള മരത്തിന്‍റെ തൊലി ഷൂട്ടിങ് സംഘം ചെത്തിമാറ്റിയിരിക്കുന്നു വർഷങ്ങളോളം പഴക്കമുള്ള മരത്തിന്‍റെ തൊലി ഷൂട്ടിങ് സംഘം ചെത്തിമാറ്റിയിരിക്കുന്നു[/caption]

വൈകിയാണെങ്കിലും കോര്‍പ്പറേഷന്‍ തീരുമാനമെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഒറിയ പറഞ്ഞു. ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് ടൂറിസ്റ്റ് സ്‌പോട്ടാണ്. അത്തരം സ്ഥലങ്ങള്‍ കഴിവതും വൃത്തിയായും ശാന്തമായും കിടക്കാന്‍ അനുവദിക്കണം. ഹെറിറ്റേജ് ടൂറിസവും സിനിമ ടൂറിസവും തമ്മില്‍ ചേരില്ല.

ഞാന്‍ സിനിമയ്ക്ക് എതിരല്ല. സത്യത്തില്‍ സിനിമാ പ്രാന്തിയാണ് ഞാന്‍. പക്ഷെ സിനിമാ സംഘങ്ങള്‍ നമ്മുടെ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ സമ്മതിക്കില്ല.

ഫോര്‍ട്ട് കൊച്ചിയിലെ പൊതുജനങ്ങള്‍ക്ക് ഷൂട്ടിങ് സംഘങ്ങള്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഫോര്‍ട്ടുകൊച്ചിയും കടപ്പുറവും വൃത്തികേടാക്കുന്നതില്‍ സിനിമാ സംഘങ്ങള്‍ക്ക് പങ്കുണ്ട്. സിനിമാ ചിത്രീകരണം കഴിഞ്ഞു പോയാല്‍ അവിടം വൃത്തിയാക്കാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല.

എനിക്കെതിരെ ശബ്ദ മലിനീകരണത്തിന് പരാതി നല്‍കിയിട്ടുണ്ടത്രേ. ഇവിടെ പള്ളികളും അമ്പലങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ശബ്ദമലീനികരണം നടത്തുന്നില്ലല്ലോ. ഗതികെട്ടപ്പോള്‍ പ്രതികരിച്ചതാണ്. സംഭവം ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനിയും പ്രതികരിക്കുമെന്നും ഒറിയ പറഞ്ഞു.

അതേ സമയം ഒറിയക്കെതിരെ ശബ്ദമലീനീകരണത്തിന് നടപടി എടുക്കുമെന്ന് ഫോര്‍ട്ട്‌കൊച്ചി സിഐ രാജ്‌കുമാര്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നു റിപ്പോര്‍ട്ട് വന്നതിനു ശേഷമായിരിക്കും നടപടി.

ഷൂട്ടിങ് സംഘങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. റെസിഡന്‍സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട ശേഷമായിരിക്കും ഷൂട്ടിങ് സംഘങ്ങള്‍ക്ക് അനുമതി നല്‍കുക. ജനങ്ങളുടെ സഞ്ചാര സാതന്ത്ര്യം തടയുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും സിഐ പറഞ്ഞു.

ഷൂട്ടിങ് ഗുണ്ടായിസം; സെയ്ഫ് അലിഖാനെ പാട്ടു വച്ച് ഓടിച്ച് കൊച്ചിക്കാരി


ഫോര്‍ട്ടുകൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ഒറിയ ജര്‍മനിയില്‍ ഇന്ത്യന്‍ എംബസിയില്‍ കള്‍ച്ചറല്‍ വിഭാഗത്തിലാണ് ജോലി ചെയ്തത്. മാതാപിതാക്കള്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയ ഒറിയ കുടുംബ ബിസിനസ് ഏറ്റെടുത്തു നടത്തുകയാണ്. ബിസിനസിനൊപ്പം ഫോര്‍ട്ട് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലീന്‍ ഫോര്‍ട്ട് കൊച്ചി ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണാണ്.


[caption id="attachment_54743" align="alignleft" width="352"]ഷൂട്ടിങ് സംഘം പിഴുതു മാറ്റിയ സൈന്‍ ബോർഡ് ഷൂട്ടിങ് സംഘം പിഴുതു മാറ്റിയ സൈന്‍ ബോർഡ്[/caption]

ഒറിയയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഷൂട്ടിങ്ങ് മൂലം ക്ലാസ് മുടങ്ങുന്ന സ്‌കൂള്‍ അധികാരികളും റസിഡന്‍സ് അസോസിയേഷനുകളും പരാതിയുമായി നഗരസഭയെ സമീപിച്ചു. പ്രതിഷേധം വ്യാപകമായതോടെ ഷൂട്ടിങ്ങിന് പെരുമാറ്റ ചട്ടം കൊച്ചിയില്‍ നിലവില്‍ വന്നു.

 1. ഷൂട്ടിങ് ലൊക്കേഷനുകളില്‍ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തരുത്.

 2. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഓഫീസ് ജീവനക്കാര്‍ എന്നിവരെ ഒരു മിനിട്ട് പോലും തടഞ്ഞു വയ്ക്കരുത്.

 3. ചിത്രീകരണത്തിന്റെ ഭാഗമായി ആക്ഷന്‍ പറയുന്ന സമയത്ത് മാത്രമായിരിക്കും റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത്.

 4. ഫോര്‍ട്ട്‌കൊച്ചിയില്‍ ഷൂട്ടിങ്ങിന്റെ സമയത്ത് പൊലീസ് സാന്നിധ്യം നിര്‍ബന്ധമാണ്.

 5. പൊലീസിനെ സഹായിക്കാന്‍ ഷൂട്ടിങ് ലൊക്കേഷന്‍ നിര്‍ദേശിക്കുന്ന ഒന്നോ രണ്ടോ പേരെ തിരഞ്ഞെടുത്ത് അവര്‍ക്കു പൊലീസ് പരിശീലനം നല്‍കും.

 6. ജനററേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ജനവാസ പ്രദേശങ്ങളില്‍നിന്ന് അകലെയായിരിക്കണം.

 7. ഷൂട്ടിങ്ങ് സമയത്ത് മാത്രമേ ശക്തിയേറിയ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു.

 8. പാട്ടുകള്‍ വെയ്ക്കുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലായിരിക്കണം.

 9. ലൊക്കേഷനുകള്‍ തീരുമാനിച്ചാല്‍ അത് മുന്‍കൂട്ടി പൊലീസ് സ്റ്റേഷനെയും സ്ഥലത്തെ റസിഡന്‍സ് അസോസിയേഷനേയും വിവരമറിയിച്ച് അനുമതിയോടെ മാത്രമെ ചിത്രീകരണം നടത്താന്‍ പാടുള്ളു.

 10. രാത്രി വൈകിയും പുലര്‍ച്ചയും ഷൂട്ടിങ് നടത്താന്‍ അനുവദിക്കില്ല.

 11. അത്തരം സീനുകള്‍ ആവശ്യമാണെങ്കില്‍ പരിസരവാസികളുടെ സമ്മതം വാങ്ങണം.


തുടങ്ങിയവയാണ് പെരുമാറ്റ ചട്ടത്തിലുള്ളത്.

Read More >>