മൈഗ്രെയ്ൻ ഒരു തലവേദന മാത്രമല്ല

സാധാരണ ഒരു തലവേദന പോലെ ആരംഭിക്കുന്ന ചെന്നിക്കുത്ത് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അതിശക്തമായ വേദനയോടെ ശക്തിയാർജ്ജിക്കുന്നു. കണ്ണിൽ ഇരുട്ട് പടരുന്നത് പോലെയുള്ള ഈ അവസ്ഥയിൽ പതിവ് വെളിച്ചം പോലും കാഴ്ചയ്ക്ക് വേദന പകരും.

മൈഗ്രെയ്ൻ ഒരു തലവേദന മാത്രമല്ല

മൈഗ്രയ്ന്‍ (ചെന്നിക്കുത്ത്) ഇന്ന് സർവ്വസാധാരണമായ ഒരു രോഗാവസ്ഥയാണ്. ചിലപ്പോൾ 15 മിനിറ്റ് വരെയോ അല്ലെങ്കിൽ ചില മണിക്കൂറുകളോ തലയ്ക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന മൈഗ്രെയ്ൻ ഒരു സാധാരണ തലവേദനയല്ല. മൈഗ്രയ്നിനെ സംബന്ധിച്ച ചില സത്യവും മിഥ്യയും..

തലയുടെ ഒരു വശത്ത് മാത്രമാണ് മൈഗ്രെയ്ൻ അനുഭവപ്പെടുക.

തലവേദനയിൽ നിന്നും വ്യത്യസ്തമായി മൈഗ്രയ്ൻ തലയുടെ ഏതെങ്കിലും ഒരു വശത്തായിരിക്കും ശക്തമായ വേദന അനുഭവപ്പെടുക. ചിലപ്പോൾ ഒരു വശത്ത് നിന്നും മറുവശത്തേക്ക് വേദന മാറി അനുഭവപ്പെട്ടേക്കാം. പകൽ സമയത്തോ, രാത്രികാലങ്ങളിലോ പൊടുന്നനവെ ഈ തലവേദന ആരംഭിച്ചെന്നിരിക്കും. ഗാഢമായ ഉറക്കത്തിൽ നിന്നു പോലും രോഗിയെ ഉണർത്തുവാൻ തക്ക വേദന ചിലപ്പോൾ മൈഗ്രയ്നിനുണ്ടാകാം.


ടൈറാമിൻ എന്ന രാസവസ്തു ചെന്നിക്കുത്ത് രൂക്ഷമാക്കും.

പ്രോസസ്സ്ഡ് ആഹാരപദാർത്ഥങ്ങളും, ചീസ് ഉൽപന്നങ്ങളും മൈഗ്രയ്ൻ രൂക്ഷമാക്കുന്നത് അതിനാലാണ്. ഈ രോഗാവസ്ഥ അനുഭവപ്പെടുന്നവർ ചോക്ലേറ്റ്, മദ്യം, കഫൈൻ അടങ്ങിയ വസ്തുക്കൾ എന്നിവ ഒഴിവാക്കേണ്ടതാണ്.

സ്ത്രീകളും മൈഗ്രയ്നും 

മൈഗ്രയ്ൻ അനുഭവപ്പെടുന്ന നാലിൽ മൂന്ന് പേരും സ്ത്രീകളായിരിക്കും എന്ന് പഠനങ്ങൾ പറയുന്നു. പുരുഷൻമാരിൽ ചെന്നിക്കുത്തിനുള്ള സാധ്യതകൾ അധികവും അവരുടെ യൗവനാരംഭത്തിനും മുമ്പായിരിക്കും എന്നുള്ളതും കൗതുകരമാണ്.

രോഗാവസ്ഥയില്‍..

സാധാരണ ഒരു തലവേദന പോലെ ആരംഭിക്കുന്ന ചെന്നിക്കുത്ത് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അതിശക്തമായ വേദനയോടെ ശക്തിയാർജ്ജിക്കുന്നു. കണ്ണിൽ ഇരുട്ട് പടരുന്നത് പോലെയുള്ള ഈ അവസ്ഥയിൽ പതിവ് വെളിച്ചം പോലും കാഴ്ചയ്ക്ക് വേദന പകരും. ശബ്ദം, വെളിച്ചം, ഗന്ധം എന്നിവയെല്ലാം രോഗാവസ്ഥയ്ക്ക് ആക്കം കൂട്ടും. ചെന്നിക്കുത്ത് അനുഭവപ്പെട്ടതിന് ചില ദിവസങ്ങൾ ശേഷവും തലയിൽ ഒരു മന്ദത അനുഭവപ്പെടാം.

ചെയ്യേണ്ടത്:

മൈഗ്രയ്ൻ മുമ്പ് അനുഭവപ്പെട്ടിട്ടുള്ളവർ പ്രാരംഭ തലവേദനയുണ്ടാകുമ്പോൾ തന്നെ മരുന്ന് കഴിക്കുന്നതാണ് ഉചിതം. കൂടാതെ, മുടക്കം കൂടാതെ ചികിൽസാവിധികൾ പിന്തുടരുകയും വേണം.
35-40 വയസ്സു വരെ ഉള്ളവരിലാണ് മൈഗ്രയ്ൻ സാധാരണയായി അനുഭവപ്പെടുന്നത്. പ്രായം കൂടുന്തോറും രോഗാവസ്ഥയ്ക്ക് ശമനമുണ്ടാകും.

സാദ്ധ്യതകള്‍:

ചെന്നിക്കുത്തിന് പാരമ്പര്യവുമായും ചെറുതല്ലാത്ത ബന്ധമുണ്ട്. മാതാപിതാക്കളിൽ ആർക്കെങ്കിലും ഒരാൾക്ക് ചെന്നിക്കുത്ത് ഉണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്ക് ഈ രോഗാവസ്ഥയുണ്ടാകാൻ 50 %മാണ് സാധ്യത, രണ്ടു പേരും മൈഗ്രയ്ൻ ബാധിതരാണെങ്കിൽ സാധ്യത 75% മാണ്

Story by