വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരെ യുഎപിഎ ചുമത്താന്‍ പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് കെഎം ഷാജി എംഎല്‍എ

പത്തു കിലോ ബീഫ് വരട്ടി കാണിച്ച് ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ അപ്പോസ്തലന്മാര്‍ ചമഞ്ഞ ഇടതുപക്ഷവും, വിശേഷിച്ച് സിപിഎമ്മും ഇക്കാര്യത്തില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാജി സൂചിപ്പിക്കുന്നു.

വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരെ യുഎപിഎ ചുമത്താന്‍ പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് കെഎം ഷാജി എംഎല്‍എ

ഷംസുദ്ദീന്‍ ഫരീദിനെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സര്‍ക്കാരിന് ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ യുഎപിഎ ചുമത്താന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ച് മുസലീംലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജി. ഷംസുദ്ദീന്‍ ഫരീദിനെതിരെ പരാതി നല്‍കിയ അതേ അഭിഭാഷകന്‍ തന്നെയയാണ് ശശികലക്കെതിരെ പരാതിയുമായ രംഗത്തെത്തിയതെന്നും എന്നിട്ടും അതന്‍മേല്‍ പിണറായിവിജയന്‍ നടപടി സ്വീകരിക്കാത്തത് ഇരട്ടനീതിയാണെന്നും ഷാജി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.


തീവ്രവാദത്തിനു മതം ഇല്ല എന്നും അത് മതവിരുദ്ധമാണെന്നും വിശ്വസിക്കുന്ന ഒരാള്‍ എന്ന നിലക്കു ഏറ്റവും ശക്തമായ നിയമങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ ഇത്തരം വിധ്വംസക പ്രഭാഷണങ്ങളെയും പ്രവര്‍ത്തനങ്ങളെയും നേരിടണം എന്നാണ് തന്റെ അഭിപ്രായമെന്നും ഷാജി പറയുന്നു. പത്തു കിലോ ബീഫ് വരട്ടി കാണിച്ച് ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ അപ്പോസ്തലന്മാര്‍ ചമഞ്ഞ ഇടതുപക്ഷവും, വിശേഷിച്ച് സിപിഎമ്മും ഇക്കാര്യത്തില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാജി സൂചിപ്പിക്കുന്നു.

Read More >>