ഏറ്റവും കൂടുതല്‍ തെരുവ് നായക്കളെ കൊന്നൊടുക്കുന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം

ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നവര്‍ക്ക് അസോസിയേഷന്‍ സ്വര്‍ണ നാണയങ്ങള്‍ പാരിതോഷികമായി നല്‍കും.

ഏറ്റവും കൂടുതല്‍ തെരുവ് നായക്കളെ കൊന്നൊടുക്കുന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം

കോട്ടയം:ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായക്കളെ കൊന്നൊടുക്കുന്ന തദ്ദേശ സ്ഥാന മേലധികാരികള്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു  പാലാ സെന്റ് തോമസ് കോളജിലെ അലൂമിനി അസോസിയേഷന്‍.

ഏറ്റവും കൂടുതല്‍  തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നവര്‍ക്ക് അസോസിയേഷന്‍  സ്വര്‍ണ നാണയങ്ങള്‍ പാരിതോഷികമായി നല്‍കും. സംഘടനയിലെ 1200 അംഗങ്ങളില്‍ നിന്നും സമാഹരിച്ച പണമുപയോഗിച്ചാണ് അലൂമിനി അസോസിയേഷന്‍ പാരിതോഷികം നല്‍കുന്നത്.


തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 700 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാലാ സെന്റ് തോമസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി ക്ഷേമ സംഘടന ഇത്തരമൊരു നീക്കവുമായി രംഗത്തെിയിട്ടുള്ളത്.

തെരുവ് നായ്ക്കളില്‍ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡിസംബര്‍ പത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റുമാര്‍ക്കും മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍ക്കുമാണ് പാരിതോഷികം നല്‍കുകയെന്നും അലൂമിനി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെയിംസ് പാമ്പയ്ക്കല്‍ പറഞ്ഞു.

Read More >>