ഇന്ന് മുതല്‍ കോഴിക്കോട്ട് കെ.ജി ജോര്‍ജ് ഫിലിം ഫെസ്റ്റിവല്‍

ആദാമിന്‍റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, മറ്റൊരാള്‍, കോലങ്ങള്‍, സ്വപനാടനം, ഇരകള്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍.

ഇന്ന് മുതല്‍ കോഴിക്കോട്ട് കെ.ജി ജോര്‍ജ് ഫിലിം ഫെസ്റ്റിവല്‍

മലയാള സിനിമയിലെ ക്രാഫ്റ്റ്സ്മാന്‍ കെ.ജി ജോര്‍ജിന്‍റെ ആറു സിനിമകളുടെ പ്രദര്‍ശനം ഇന്ന് മുതല്‍ കൊഴികോട് നടക്കുന്ന ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ന് മുതല്‍ 22 വരെയാണ് ചലച്ചിത്രമേള. കെ.ജി യുടെ സ്ത്രീപക്ഷ സിനിമകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് ആയിരിക്കും ചലച്ചിത്രമേള നടത്തുന്നത് എന്ന് സംഘാടകര്‍ ആയ ഓറിയന്‍റല്‍ ഫിലിം സൊസൈറ്റി അറിയിച്ചു.

ആദാമിന്‍റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, മറ്റൊരാള്‍, കോലങ്ങള്‍, സ്വപനാടനം, ഇരകള്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍.

ചെലവൂര്‍ വേണുവിന്‍റെ സംഘാടനത്തില്‍ നടക്കുന്ന ഈ മേളയില്‍  സിനിമ പരടിസോ മിനി തീയറ്ററില്‍ ആയിരിക്കും പ്രദര്‍ശനം.