സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരളം' എന്നല്ല; നിയമസഭയില്‍ വ്യക്തമാക്കി പിണറായി വിജയന്‍

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കുന്നതിനു നടപടി സ്വീകരിക്കുമോ?, നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?' എന്നുള്ളതായിരുന്നു മണിയുടെ ചോദ്യം.

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര്

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ഇപ്പോഴും 'കേരളം' എന്നല്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന എം.എം മണി എംഎല്‍എയുടെ ചോദ്യത്തിനാണ് നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കഴിഞ്ഞ ഒക്‌ടോബര്‍ മുന്നിനാണ് എംഎം മണി ചോദ്യം നിയമസഭയില്‍ ഉന്നയിച്ചത്. പതിനാലാം നിയമസഭയിലെ രണ്ടാം സമ്മേളനത്തിലെ 1263-ാം നമ്പറായാണ് മണിയുടെ ചോദ്യം രേഖപ്പെടുത്തിയത്. നിലവില്‍ കേരളത്തിന്റെ ഔദ്യോഗിക പേര് `കേരള´ എന്നാണ്. ഇത് മാറ്റി കേരളം എന്നാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു എം.എം മണിയുടെ ചോദ്യം.

'സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കുന്നതിനു നടപടി സ്വീകരിക്കുമോ?, നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?' എന്നുള്ളതായിരുന്നു മണിയുടെ ചോദ്യം. ഇതിനു മറുപടിയായി 'സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിന് ഇതുവരെ 'നടപടികളൊന്നും സ്വീകരിച്ചിട്ടില്ല' എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

Read More >>