സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ശനിയാഴ്ച്ച; പാലക്കാട് ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ വന്‍ താരനിരയെത്തും

വന്‍താര നിരയെത്തുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്ര രംംത്തെ 48 പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും . ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം കെ ജി ജോര്‍ജിന് സമ്മാനിക്കും.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ശനിയാഴ്ച്ച; പാലക്കാട് ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ വന്‍ താരനിരയെത്തും

പാലക്കാട് . സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം 15ന് പാലക്കാട് ഇന്ദിര ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും .അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഭാഗമായി താരനിശയും കലാപരിപാടികളും ഒരുക്കുന്നുണ്ട് . വൈകീട്ട് അഞ്ചിന് 'പാലക്കാടന്‍ സംസ്‌കൃതി'യെന്ന പാലക്കാടിന്റെ കലാ സാംസ്‌കാരികതയിലേക്ക് വെളിച്ചം വീശുന്ന ദ്യശ്യ യാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക.

വന്‍താര നിരയെത്തുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്ര രംംത്തെ 48 പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും . ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം കെ ജി ജോര്‍ജിന് സമ്മാനിക്കും. ചലച്ചിത്ര ലോകത്ത് അമ്പത് വര്‍ഷം പിന്നിടുന്ന ഡോ. കെ.ജെ യേശുദാസ്, മധു, ശ്രീകുമാരന്‍ തമ്പി, ഷീല, ശാരദ, എം.കെ അര്‍ജുനന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരെയും ആദരിക്കും. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ റസൂല്‍ പൂക്കുട്ടിയും ചടങ്ങില്‍ ആദരിക്കപ്പെടും.


ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്‍, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ , എംപിമാരായ എംബി രാജേഷ് , പികെ ബിജു , ഇടി മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത്, നഗരസഭ തുടങ്ങിയ വിടങ്ങളിലെ അധ്യക്ഷരും ചടങ്ങില്‍ സംസാരിക്കും. സിനിമ താരങ്ങളായ ഭാഗ്യരാജ്, ജയറാം, പ്രിയാമണി, പൂര്‍ണിമ ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, നാസര്‍ എന്നിവര്‍ അതിഥികളായെത്തും.

പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് ശേഷം കലാപരിപാടികളൃുമുണ്ട്. നാലു മണിക്കൂറിലേറെ നീളുന്ന നൃത്ത- സംഗീത പരിപാടിയും ഹാസ്യ കലാപ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടും.
പി. ജയചന്ദ്രന്‍, രമേശ് നാരായണ്‍, നരേഷ് അയ്യര്‍, വിജയ് യേശുദാസ്, അനുരാധാ ശ്രീറാം, മഞ്ജരി, മധുശ്രീ, ബിജിപാല്‍, ഗോപീ സുന്ദര്‍, ശ്രേയ എന്നിവരാണ് സംഗീതപരിപാടികള്‍ക്കായി വേദിയിലെത്തുന്നത്. ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ മിന്നും താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി, പ്രേം പ്രകാശ് എന്നിവരുമെത്തും.

ടിനി ടോം, അനില്‍ വാരണം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോബി പാല, സിസിലി എന്നിവര്‍ ഒരുക്കുന്ന കാരിക്കേച്ചര്‍ സ്‌കിറ്റും റിമ കല്ലിങ്കല്‍, അനുശ്രീ, ഷംന കാസിം, ജ്യോതി കൃഷ്ണ എന്നിവരുടെ നൃത്തപരിപാടികളും ചടങ്ങിലെ മറ്റിനങ്ങളാണ്.

Read More >>