കൊളോണ്‍ കേരള സമാജം കാര്‍ഷിക ക്ലാസ് ഈ മാസം ഒൻപതിന്

ഹൈനെമാന്‍ ഗാര്‍ട്ടനില്‍ വച്ചായിരിക്കും ക്ലാസ് നടക്കുക. യോര്‍ഗ് ബൈനെമാന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്ലാസ് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിമുതല്‍ 7 മണിവരെയാണ് നടക്കുക

കൊളോണ്‍ കേരള സമാജം കാര്‍ഷിക ക്ലാസ് ഈ മാസം ഒൻപതിന്

കൊളോണ്‍: തണുപ്പുരാജ്യമായ ജര്‍മനിയില്‍ വിജയ കരമായ രീതീയില്‍ എങ്ങനെ വാഴകൃഷി നടത്താം, അതിനെ എങ്ങനെ സംരക്ഷിച്ചു വളര്‍ത്താം എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നു. കോളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ആറിനാണ്  കാര്‍ഷിക ക്ലാസ് സംഘടിപ്പിക്കുന്നത്.

ഹൈനെമാന്‍ ഗാര്‍ട്ടനില്‍ വച്ചായിരിക്കും ക്ലാസ് നടക്കുക. യോര്‍ഗ് ബൈനെമാന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്ലാസ് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിമുതല്‍ 7 മണിവരെയാണ് നടക്കുക. ജര്‍മനിയിലെ പ്രവാസികള്‍ക്കായി കേരള സമാജം നടത്തിയ പ്രവാസി കര്‍ഷകശ്രീ മല്‍സരത്തിലെ പ്രധാന വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു യോര്‍ഗ് ബൈനമാന്‍.


മൂന്നു ദശാബ്ദങ്ങള്‍ പിന്നിട്ട സമാജം കഴിഞ്ഞ 9 വര്‍ഷമായി കര്‍ഷകശ്രീ മല്‍സരം സംഘടിപ്പിച്ചു വരുകയാണ്. അടുക്കളത്തോട്ടങ്ങളുമായി ബന്ധപ്പെട്ട തരത്തില്‍ സമാജം ഇതിനു മുമ്പും മല്‍സരങ്ങളും ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ക്ലാസിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സമാജം പ്രസിഡന്റ് ജോസ് പുതുശ്ശേരി (02232 34444), ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍ (0221 6808400) എന്നിവരെ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.