ശബരിമല സന്ദര്‍ശിക്കുന്ന ആദ്യ മുസ്ലീം മന്ത്രിയായി ചരിത്രമെഴുതി കെടി ജലീല്‍

എല്ലാ മതത്തിലുള്ള വര്‍ഗീയവാദികളും ശബരിമലയിലെത്തണമെന്നും അങ്ങനെയായാല്‍ ഇന്നലെകളില്‍ നിലനിന്ന മതമൈത്രിയുടെ ഉദാത്തമായ സന്ദേശം മനസില്‍ പേറിയേ അവര്‍ക്ക് മലയിറങ്ങാനാവൂ എന്നും ജലീല്‍ സൂചിപ്പിച്ചു.

ശബരിമല സന്ദര്‍ശിക്കുന്ന ആദ്യ മുസ്ലീം മന്ത്രിയായി ചരിത്രമെഴുതി കെടി ജലീല്‍

കേരള മന്ത്രി സഭയിലെ ഒരു മുസ്ലിം അംഗം ചരിത്രത്തിലാദ്യമായി ശബരിമല സന്ദര്‍ശിച്ചു. തദ്ദേശസ്വയംഭരണ- ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി കെടി ജലീലാണ് ശബരിമല സന്ദര്‍ശിച്ചത്.
ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാണ് കെടി ജലീല്‍ ശബരിമലയിലെത്തിയത്.

മതമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് ശബരിമലയെന്നും മത-ജാതി വ്യത്യാസമില്ലാതെ ആര്‍ക്കും സന്ദര്‍ശിക്കുന്ന ഒരിടമാണ് അയ്യപ്പ സന്നിധിയെന്നും ജലീല്‍ പറഞ്ഞു. എല്ലാ മതത്തിലുള്ള വര്‍ഗീയവാദികളും ശബരിമലയിലെത്തണമെന്നും അങ്ങനെയായാല്‍ ഇന്നലെകളില്‍ നിലനിന്ന മതമൈത്രിയുടെ ഉദാത്തമായ സന്ദേശം മനസില്‍ പേറിയേ അവര്‍ക്ക് മലയിറങ്ങാനാവൂ എന്നും ജലീല്‍ സൂചിപ്പിച്ചു.

ശബരിമല സന്ദര്‍ശനത്തെപ്പറ്റി തന്റെ ഫേസ്ബുക്ക് പേജിലും അദ്ദേഹം കുറിപ്പിട്ടിരുന്നു.

Read More >>