ബ്ലാസ്റ്റേഴ്സിന്‍റെ വിജയം ഈ സീസണിലെ വഴിത്തിരിവാകുമോ?

ഒരു ഗോള്‍ മാത്രം നേടി 1-0 ആണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയെ തോല്‍പ്പിച്ചതെങ്കിലും ഇത് ഒരു സാധാരണ വിജയം ആയിരുന്നില്ല. ഈ സീസണിലെ മൂന്ന് കളികളെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ എല്ലാ മേഖലകളിലും മികവു പുലര്‍ത്തിക്കൊണ്ടുള്ള ആധികാരികതയില്‍ തീര്‍ത്ത അവിശ്വസനീയമായ ടീം ഗെയിം ആയിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നലത്തെ വിജയം. ഈയൊരു കളി ഒരുപക്ഷേ നമ്മള്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ കളിച്ചവയില്‍ തന്നെ ഏറ്റവും മികച്ച കളിയായിരുന്നു. ശരിക്കും ഒരു ടീം ഗെയിം!

ബ്ലാസ്റ്റേഴ്സിന്‍റെ വിജയം ഈ സീസണിലെ വഴിത്തിരിവാകുമോ?

സിവിന്‍ എം സ്റ്റീഫന്‍

ഇതാവണമടാ ബ്ലാസ്റ്റേഴ്സ്!! ആദ്യ ജയം! അവസാനം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എല്ലാവരും കാത്തിരുന്ന ആ ആരവം കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ ഘോരമായി മുഴങ്ങി, മഞ്ഞപ്പടയുടെ വിജയാരവം. ഒരു ഗോള്‍ മാത്രം നേടി 1-0 ആണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയെ തോല്‍പ്പിച്ചതെങ്കിലും ഇത് ഒരു സാധാരണ വിജയം ആയിരുന്നില്ല. ഈ സീസണിലെ മൂന്ന് കളികളെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ എല്ലാ മേഖലകളിലും മികവു പുലര്‍ത്തിക്കൊണ്ടുള്ള ആധികാരികതയില്‍ തീര്‍ത്ത അവിശ്വസനീയമായ ടീം ഗെയിം ആയിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നലത്തെ വിജയം. ഈയൊരു കളി ഒരുപക്ഷേ നമ്മള്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ കളിച്ചവയില്‍ തന്നെ ഏറ്റവും മികച്ച കളിയായിരുന്നു. ശരിക്കും ഒരു ടീം ഗെയിം തന്നെ!! പേപ്പറില്‍ നിന്ന് കളിക്കാരിലേക്കും, കളിക്കാരില്‍ നിന്ന് കളിക്കളത്തിലേക്കും, കളിക്കളത്തില്‍ നിന്ന് വിജയത്തിലേക്കും ഒരു ടീമിനെ എത്തിക്കുന്ന അമരക്കാരനാണ് ഒരു ഫുട്ബോള്‍ ടീമിന്‍റെ കോച്ച്. കഴിഞ്ഞ മൂന്ന്‍ കളികളില്‍ നിന്ന് നമ്മുടെ ടീമിന് നേടാന്‍ കഴിയാത്ത ഒത്തിണക്കം വെറും നാല് ദിവസത്തെ ഇടവേള ദിവസങ്ങളില്‍ മാത്രമെടുത്ത് കളിക്കളത്തില്‍ ദൃശ്യമായെങ്കില്‍ അതിന് ഒരൊറ്റ കാരണക്കാരനേ ഉള്ളൂ, കോച്ച്

സ്റ്റീവ് കോപ്പല്‍.

ഇപ്പോള്‍ ലഭ്യമായ ടീം വെച്ച് നമ്മുടെ കോച്ച് നടത്തിയ ഏറ്റവും മികച്ച ലൈന്‍ അപ്പും, ഫോര്‍മേഷനുമാണ് ഇന്നലെ കളിക്കളത്തില്‍ നിരത്തിയത്. കഴിഞ്ഞ കളികളെ അപേക്ഷിച്ച് നമ്മുടെ താരങ്ങളുടെ കഴിവുകള്‍ പരമാവധി പുറത്തെടുത്ത ഏറ്റവും മികച്ച ലൈന്‍ അപ്പ്. കഴിഞ്ഞ മൂന്ന് കളികളിലും നമ്മുടെ ടീമിന്‍റെ കുറവുകളും, പ്രശ്നങ്ങള്‍ വ്യക്തമായി ദൃശ്യമായിരുന്നു. ഉള്ള അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ കൂടുതല്‍ അവസരങ്ങള്‍ക്ക് വേണ്ടി കരയുന്ന മുന്നേറ്റ നിരയും, കാലില്‍ ബോള്‍ നില നിര്‍ത്താന്‍ കഴിയാതെ വെറുതെ  കളിച്ചുപോകുന്ന മദ്ധ്യനിരയും, ആരുടേയും പിന്‍ബലമില്ലാതെ തുടര്‍ച്ചയായി മുന്നേറ്റം നടത്തുന്ന എതിരാളിയെ ഒറ്റയ്ക്ക് നിന്ന് പ്രതിരോധിക്കേണ്ട വരുന്ന പ്രതിരോധ നിരയും കൂടി ആകെ കുഴഞ്ഞ് മറിഞ്ഞ ടീമിനെ കൊണ്ട് കഷ്ടപ്പെടുന്ന കോച്ചിനെ ആയിരുന്നു ഇതുവരെ നമ്മള്‍ കണ്ടിരുന്നത്‌. എന്നാല്‍ ഇന്നലത്തെ കളിയില്‍ എല്ലാം നേരെ തിരിഞ്ഞു. ഒരേ മനസ്സോടെ കളിക്കുന്ന ഒരു ടീമിനെയാണ് ഇന്നലെ കണ്ടത്. ഇന്നലത്തെ സ്റ്റാര്‍ട്ടിംഗ് ടീമിനെ നോക്കാം:
നാന്ദി, ഹെങ്ബെര്‍ട്ട്, ഹ്യൂസ്, ജിങ്കന്‍, ഹോസു, മഹമത്, മെഹ്താബ്, ചോപ്ര, റാഫി, ബെല്‍ഫോര്‍ട്ട്‌, റഫീക്ക്.


kerala-blasters_2വ്യത്യസ്തമായി കളിച്ച മദ്ധ്യനിര പ്ലേ മേക്കര്‍ ആരുമില്ലാത്ത വീര്യം കുറഞ്ഞ മദ്ധ്യനിര എന്നത് ബ്ലാസ്റ്റേഴ്സിന്‍റെ ടീം ലൈന്‍ അപ്പ് വന്നപ്പോള്‍ തൊട്ട് കേള്‍ക്കാന്‍ തുടങ്ങിയ വിമര്‍ശനമായിരുന്നു. AFC Cupല്‍ ബംഗ്ലൂരിനു വേണ്ടി കളിക്കാന്‍ വിനീതും, റിനോയും എത്തിച്ചേരാതെ പോയപ്പോള്‍ വീണ്ടും അടി കിട്ടിയത് ഇതേ മധ്യനിരയ്ക്കാണ്. ഈ സീസണിലെ കഴിഞ്ഞ മൂന്ന് കളികളിലും മറ്റേത് വിഭാഗത്തേക്കാളും നമ്മുടെ ടീമിലെ മോശം വിഭാഗം മിഡ് ഫീല്‍ഡ് ആയിരുന്നു. 4-3-3 പ്രത്യക്ഷത്തില്‍ വരുന്ന ഫോര്‍മേഷനില്‍ ആവശ്യത്തിന് പ്രതിരോധത്തിനോ ആക്രമണത്തിനോ വേണ്ടിയോ ബോള്‍ നില നിര്‍ത്താന്‍ കഴിയാതെ കഷ്ടപ്പെട്ട് തളരുന്ന ടീമിന്‍റെ മദ്ധ്യനിരയില്‍ നിന്ന്, എതിര്‍ ടീമിനെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തില്‍ ആക്കികൊണ്ട് പോരാടുന്ന ജീവനുറ്റ മദ്ധ്യനിര എന്ന അത്ഭുത മാറ്റമാണ് ഇന്നലെ കോച്ച് നടത്തിയത്. ഇന്നലത്തെ മദ്ധ്യനിരക്ക് നേതൃത്വം കൊടുത്തത്
അസ്രാക്ക് മഹമത്
ആയിരുന്നു. 4-2-3-1 എന്ന ഫോര്‍മേഷന്‍ ഇപ്പോള്‍ ലഭ്യമായ ടീം വച്ച് ഒഴുക്കാവുന്ന ഏറ്റവും മികച്ച ലൈന്‍ അപ്പാണ്, പ്രത്യേകിച്ച് രണ്ട് ഡിഫന്‍സീവ് മിഡ് ഫീല്‍ഡേര്‍സ് അടങ്ങുന്ന നമ്മുടെ ടീമില്‍.

ആദ്യ പകുതിയില്‍ ചോപ്രയും റാഫിയും ഒഴികെയുള്ള മറ്റ് നാല് പേരും ഒത്തിണക്കത്തോടെ കളിച്ച് തുടര്‍ച്ചായി മുന്‍പോട്ട് പാസ്‌ കൊടുത്ത്  മുന്നേറി മുംബൈയുടെ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടായിരുന്നു. കളിയുടെ ഗതി അനുസരിച്ചുള്ള ക്രോസും, ത്രൂ പാസ്സും, ഷോര്‍ട്ട് പാസും ഇന്നലെ കാണാനായി. മഹമത് ആവശ്യത്തിന് ഇന്‍റര്‍സെപ്ഷന്‍ നല്‍കി ടീമിന്‍റെ ആക്രമണത്തിനും പ്രതിരോധത്തിനും വേണ്ടി ഒരുപോലെ കളിക്കുന്നുണ്ടായിരുന്നു. മേഹ്താബിന്റെ സ്വതസിദ്ധമായ ടാക്ക്ലിങ്ങ് അറ്റാക്കും കൂടി ആയപ്പോള്‍ ആദ്യ പകുതിയില്‍ മുംബൈയുടെ മിഡ് ഫീല്‍ഡ് ബോള്‍ പാസ്‌ ചെയ്യാനും, ബോള്‍ പൊസിഷന്‍ നിലനിര്‍ത്താന്‍ കഴിയാതെയും ശരിക്കും ബുദ്ധിമുട്ടി. ആദ്യ പകുതിയില്‍ പലപ്പോഴും മുംബൈ ഒന്നും ചെയ്യാനാകാതെ നോക്കി നില്‍ക്കുക മാത്രമായിരുന്നു. മെഹ്താബും മഹമതും നല്ല സമ്മര്‍ദ്ദം കൊടുക്കുന്നുണ്ടായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു മുംബൈ വരുത്തിയ അനാവശ്യ ഫൌളുകള്‍. ചില ഫൌളുകള്‍ വളരെ അപകടമുള്ളവയായിട്ടും റഫറി കാര്‍ഡ് പോലും പുറത്തെടുക്കാതെ പോയതിന് കാരണം എന്താണെന്നറിയില്ല.

unnamed (3)റഫീക്ക് നല്ല പൊസിഷനുകള്‍ മനസ്സിലാക്കി ചിന്തിക്കുന്ന വിങ്ങര്‍ തന്നെ, എങ്കിലും കുറച്ച് കൂടി ആത്മവിശ്വാസത്തോടെ പ്രതിരോധത്തിലേക്ക് മുന്നേറാന്‍ സാധിക്കണം. ഇന്നലത്തെ കളിയില്‍ മറ്റുള്ള കളിക്കാരില്‍ നിന്ന് താരത്യമേന കുറച്ച് പുറകിലായതു റഫീക്ക് ആയിരുന്നുവെങ്കിലും, ഗോള്‍ നേടിത്തന്ന ബെല്‍ഫോര്‍ട്ട് പാസിന്‍റെ ഉത്ഭവം ആ കാലില്‍ നിന്നായിരുന്നു. അപ്പോള്‍ നമ്മള്‍ ഇന്നലെ ശരിക്കും കളിച്ചു എന്ന് തന്നെ പറയണം, ഒരു റിയല്‍ ടീം ഗെയിം. അനിയന്ത്രിതമായ ആക്രമണത്തില്‍ നിന്ന് ഒന്നോ രണ്ടോ ഗോളുകള്‍ വാങ്ങിച്ചായാലും, രണ്ടോമൂന്നോ ഗോളുകള്‍ അങ്ങോട്ടും അടിച്ചു കളിക്കുന്നതിനേക്കാള്‍ എത്രയോ മികച്ച ഒരു വിജയമായിരുന്നു ഒരു ഗോള്‍ മാത്രം നേടിയുള്ള ഈ വിജയം.

എല്ലാ മേഖലയിലും എതിരാളികളേക്കാള്‍ മേല്‍ക്കൈ നേടി ഒരു ഗോളിന്‍റെ പിന്‍ബലത്തില്‍ ആണെങ്കില്‍ പോലും ഈ വിജയമാണ് ഫുട്ബോളിന്‍റെ വിജയം.

വിശ്വസിക്കാം ഈ പ്രതിരോധ നിരയെ: സോണി നോര്‍ദെയെ നേരത്തെ ആദ്യ പതിനൊന്നില്‍ ഇറക്കാഞ്ഞത് മുംബൈ കോച്ചിന്‍റെ വലിയൊരു തെറ്റായിരുന്നു എന്നത് തെളിയച്ച അവസരമായിരുന്നു ഗോള്‍ കീപ്പറിനെയും കടത്തി നോര്‍ദെ അടിച്ച മികച്ച ഷോട്ട്. എന്നാല്‍ അതിലും മികച്ചതായി ആ ഷോട്ട് ഹ്യൂസ് അടിച്ചുമാറ്റി ഒരു മാര്‍ക്യൂ താരത്തിന്‍റെ കഴിവ് കാണികളുടെ മുന്‍പില്‍ പുറത്തെടുത്തു. പരിചയസമ്പന്നത കൂടുതോറും വീര്യം കൂടുന്നവര്‍ ആണ് പ്രതിരോധക്കാര്‍ എന്ന് അടിവരയിട്ട് കാട്ടുന്നതായിരുന്നു ഹ്യൂസിന്‍റെ ആ മികച്ച സേവ്.

ഹ്യൂസിന്‍റെ വരവ് എന്തായാലും ടീമില്‍ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. ഹെങ്ബെര്‍ട്ട്, ഹ്യൂസ്, ജിങ്കന്‍ എന്നിവരടങ്ങിയ പ്രധിരോധനിരയെ അത്ര എളുപ്പം തകര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി. ഹോസുവിന് ലഭിച്ച പുതിയ ഉത്തരവവാദിത്തത്തെ കുറിച്ച് ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. സാധാരണ ഗതിയില്‍ ജോസുവിനെ പോലെ അക്ഷമയോടെ ബോളിനെ പിന്നാലെ കളിക്കുന്ന ഒരു കളിക്കാരനെ കൊണ്ട് പ്രതിരോധനിരയില്‍ നിര്‍ത്തുന്നത് വളരെയധികം പ്രയാസകരമായ നീക്കം തന്നെ ആയിരുന്നു. കോച്ച് തന്നില്‍ തന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ജോസുവിനായി. തന്‍റെ കരിയറില്‍ തന്നെ ജോസു ഇങ്ങനെ ഒരു ഉത്തരവാദിത്ത ബോധം കാണിക്കുന്നത് ആദ്യമായിരിക്കും. തന്‍റെ ഉള്ളില്‍ ഉള്ള ഫുട്ബോളിന്‍റെ എനര്‍ജി നിയന്ത്രണത്തിലാക്കി ടീം ആവശ്യപ്പെടുന്നതനുസരിച്ചുള്ള പൂര്‍ണ ടീം പ്ലേ ആണ് ജോസു കാഴ്ച വെച്ചത്.

ഈ കളിയുടെ മറ്റൊരു പ്രത്യേകത ഹെങ്ബെര്‍ട്ട്, ഹ്യൂസ് എന്നിവര്‍ പുറകില്‍ നില ഉറപ്പിച്ചു നില്‍ക്കുന്നതിനാല്‍ ജോസുവിനും ജിങ്കനും ഒന്നും പേടിക്കാതെ തന്നെ മുന്നോട്ടു ചെന്ന് ആക്രമിക്കാന്‍ ഉള്ള സ്വാതന്ത്ര്യം കിട്ടി എന്നുള്ളതാണ്. കഴിഞ്ഞ കളിയില്‍ എല്ലാ പ്രതിരോധ ചുമതലയും ഒറ്റയ്ക്കെടുത്ത് ഹെങ്ബെര്‍ട് വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു എങ്കിലും, ഹ്യൂസിന്‍റെ സാന്നിധ്യത്തില്‍ നിഷ്കളങ്കമായ ചിരിയോടെ ഓടിച്ചാടി നടക്കുന്ന മറ്റൊരു ഹെങ്ബെര്‍ട്ടിനെയാണ് ഇന്നലെ കണ്ടത്. അതായത് ഹെങ്ബെര്‍ട് തന്‍റെ ഫുള്‍ഫോമില്‍ അല്ല കളിച്ചത് എന്ന് വ്യക്തം. ഇത് നല്ലൊരു സൂചനയാണ്.

unnamed (2)അവസരങ്ങള്‍ ഗോള്‍ ആക്കാന്‍ നിരന്തരം പരിശ്രമിച്ച മുന്നേറ്റനിര:
നിറയെ അവസരങ്ങള്‍ ആയിരുന്നു ഇന്നലെ മുന്നേറ്റനിരയില്‍ ലഭിച്ചത്. ആദ്യ പകുതിയില്‍ എത്രയോ തവണ ബോകസിന് അകത്തേക്ക് പന്ത് എത്തിച്ചു. എന്നിട്ടും അവയൊന്നും വലയിലാക്കാന്‍ കഴിയാതെ പോയി. അവസാനം രണ്ടാം പകുതിയില്‍ അന്‍പത്തിയെട്ടാം മിനുട്ടില്‍ ചോപ്രയുടെ കാലില്‍ നിന്നാണ് ആ നിമിഷം ആരാധകര്‍ക്ക് സമ്മാനിച്ചത്‌, നമ്മുടെ ആദ്യ ഗോള്‍! ബെല്‍ഫോര്‍ട്ടിന്‍റെ വിദഗ്ധ പാസ്സില്‍ നിന്നുള്ള ചോപ്രയുടെ വിദഗ്ധ ലെഗ് പ്ലേസ്മെന്‍റ്!

ആ ഒരു ഗോള്‍ ടീമിന്‍റെ ആകെ ആത്മവിശ്വാസം ഉണര്‍ത്തി, എങ്കില്‍ കൂടിയും കളിയില്‍ കിട്ടിയ ആകെ അവസരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു ഗോളില്‍ മാത്രം ഒതുങ്ങേണ്ടതല്ലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ സ്കോര്‍ഷീറ്റ്. ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഇന്ന് ലഭിച്ച റാഫി പലതും ലക്ഷ്യത്തിന്‍റെ അടുത്ത് കൂടി പായിച്ചു.

സത്യത്തില്‍ റാഫി, റാഫിയുടെ കഴിവിന് അനുസരിച്ചുള്ള മികച്ച ഒരു കളി ഇന്നലെ കളിച്ചുവെങ്കിലും, ടീമിലെ ബാക്കിയുള്ള അംഗങ്ങളുടെ കളിയുമായി താരതമ്യം ചെയ്യുമ്പോള്‍ റാഫിയുടെ കളി ഇപ്പോഴും പുറകിലാണ്. ഡി ബോക്സിന്‍റെ അകത്ത് കിട്ടുന്ന അവസരങ്ങള്‍ ഗോള്‍ ആക്കി മാറ്റാനുള്ള ലക്ഷ്യം മാത്രമേ റാഫിയില്‍ നിന്നും കോച്ചും പ്രതീക്ഷിക്കുന്നുള്ളൂ എന്നതിന്‍റെ തെളിവാണ് ഇന്നത്തെ ലൈന്‍ അപ്പ്. അതുകൂടി മനസ്സിലാക്കി കൂടുതല്‍ പ്രൊഫഷണല്‍ നിലവാരത്തോടെയുള്ള കളി റാഫിയില്‍ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

Read More >>