കായംകുളത്തെ പച്ചക്കറി മാഫിയയെ ലൈവ് വീഡിയോയിലൂടെ പൊളിച്ചടുക്കിയ നൗഷാദ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

കഴിഞ്ഞ മാസം 12നാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വാര്‍ത്തകളില്‍ നിറഞ്ഞത്. ബക്രീദ്-ഓണക്കാലത്ത് പൊതുജനത്തിന്റെ കഴുത്തുറത്ത് സാധാനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കെതിരെയാണ് അദ്ദേഹം ലൈവ് വീഡിയോ ഷെയര്‍ ചെയ്തത്. കായംകുളത്തെ തന്റെ കടയില്‍ പച്ചക്കറികള്‍ വിലകുറച്ച് വിറ്റതിനെതിരെ വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കായംകുളത്തെ പച്ചക്കറി മാഫിയയെ ലൈവ് വീഡിയോയിലൂടെ പൊളിച്ചടുക്കിയ നൗഷാദ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

കായംകുളത്തെ പച്ചക്കറി മാഫിയയെ ലൈവ് വീഡിയോയിലൂടെ പൊളിച്ചടുക്കിയ നൗഷാദ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മധുരയില്‍ വെച്ചാണ് നൗഷാദിന് അപകടം സംഭവിച്ചത്. പച്ചക്കറി വില്‍പ്പനയില്‍ വില്‍പ്പനക്കാരുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടി നൗഷാദ് ഇട്ട ഫേസ്ബുക്ക് വീഡിയോ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനെതുടര്‍ന്ന് മറ്റുള്ള വ്യാപാരികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നൗഷാദിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയതും വിവാദമായിരുന്നു.

കഴിഞ്ഞ മാസം 12നാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വാര്‍ത്തകളില്‍ നിറഞ്ഞത്. ബക്രീദ്-ഓണക്കാലത്ത് പൊതുജനത്തിന്റെ കഴുത്തുറത്ത് സാധാനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കെതിരെയാണ് അദ്ദേഹം ലൈവ് വീഡിയോ ഷെയര്‍ ചെയ്തത്. കായംകുളത്തെ തന്റെ കടയില്‍ പച്ചക്കറികള്‍ വിലകുറച്ച് വിറ്റതിനെതിരെ വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അഞ്ച് രൂപയുടെ സാധനം 50 രൂപയ്ക്ക് വില്‍ക്കുന്നവരാണ് തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും എന്തുവന്നാലും തോല്‍ക്കാന്‍ മനസ്സില്ലെന്നും നൗഷാദ് അന്ന് വ്യക്തമാക്കിയിരുന്നു. ഇടനിലക്കാരില്ലാതെ ഞാന്‍ ഇവിടെയെത്തിക്കുന്ന സാധനങ്ങള്‍ തനിക്ക് ലാഭം കിട്ടുന്ന തരത്തിലാണ് വില്‍ക്കുന്നതെന്നും നൗഷാദ് വീഡിയോയില്‍ പറഞ്ഞിരുന്നു. തനിക്ക് സാധനങ്ങള്‍ വിറ്റ് വന്‍ ലാഭം ഉണ്ടാക്കേണ്ടെന്നും വിലകുറച്ച് വില്‍ക്കുമ്പോഴും എനിക്ക് ജീവിക്കാനുള്ള ലാഭം കിട്ടുന്നുണ്ടെന്നും നൗഷാദ് അന്ന് സൂചിപ്പിച്ചിരുന്നു.നാട്ടിലെ നിരവധി സേവന പ്രവർത്തനങ്ങളിലും നൗഷാദിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. അതേസമയം നൗഷാദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഫേസ്ബുക്ക്- വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ചകളും നടക്കുകയാണ്. നൗഷാദിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Read More >>