അമ്മാവനും മോനും ഉദ്ദേശിക്കുന്നത്

ഒരു അമ്മാവനും മകനും ഒന്നിച്ച് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ 'കവി ഉദ്ദേശിച്ചത്' തിയേറ്ററില്‍ ചിരിയുണര്‍ത്തുമ്പോള്‍- ലിജുവിനേയും തോമസിനേയും പരിചയപ്പെടാം. 'രമണിയേച്ചിയുടെ നാമത്തില്‍' എന്ന സോഷ്യല്‍മീഡിയ ഹിറ്റിന്റെ സംവിധായകരാണ് ഇവര്‍. അതെ, സോഷ്യല്‍ മീഡിയയിലെ ഹിറ്റുകള്‍ സിനിമയിലേയ്ക്ക് കൂടുതല്‍ പ്രതിഭകളെ എത്തിക്കുകയാണ്

അമ്മാവനും മോനും ഉദ്ദേശിക്കുന്നത്

എന്താണ് ജോലി എന്നു ചോദ്യത്തിന് അമ്മാവന്റെ കൂടെ എന്നുത്തരം. അമ്മാവന്‍ എന്തു ചെയ്യുന്നു എന്നു ചോദിക്കുമ്പോള്‍ തെക്കുവടക്കു നടക്കുന്നു എന്നു തര്‍ക്കുത്തരം - ഇതൊരു നാടന്‍ വളിപ്പായി കൈമാറി പോന്നതാണ്. ലിജുവും പറയും അമ്മാവന്റെ കൂടെയാണ് ജോലിയെന്ന്. പക്ഷെ, പഴയ അമ്മാവന്‍ മകന്‍ കഥയിലെ പോലെയല്ല. ലിജുവും അമ്മാവന്‍ തോമസും മലയാളത്തിലെ വ്യത്യസ്തമായ രക്തബന്ധമുള്ള ഇരട്ട സംവിധായകരാണ് - അമ്മാവനും മോനും. 'രമണിയേച്ചിയുടെ നാമത്തില്‍' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയരായ തോമസും (തോമസുകുട്ടി) ലിജു തോമസും സംവിധാനം ചെയ്ത 'കവി ഉദ്ദേശിച്ചത്'  എന്ന ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ സംവിധായകര്‍ ഒരു കുടുംബത്തില്‍ നിന്നുള്ള ആളുകളാണെന്നതാണ് പ്രത്യേകത. തോമസിന്റെ മൂത്ത സഹോദരി ലില്ലിക്കുട്ടിയുടെ മകനാണ് ലിജു. ഒരു ഗ്രാമത്തിന്റെ വോളിബോള്‍ ഭ്രമവും പന്തയ ഭ്രാന്തും ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'കവി ഉദ്ദേശിച്ചത്'. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകര്‍.


14449055_315428965485941_314957659824607384_n

രമണിയേച്ചിയില്‍ നിന്ന് കവി ഉദ്ദേശിച്ചതിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

തോമസ്: ദുല്‍ഖറിനെ കാണിക്കാന്‍ വേണ്ടിയാണ് രമണിയേച്ചിയുടെ നാമത്തില്‍ നിര്‍മിച്ചത്. ചെറുപ്പം മുതലെ സിനിമ മോഹവുമായി നടന്ന ഞാന്‍ പല സ്‌ക്രിപ്റ്റുകളും എഴുതിയിരുന്നു. അങ്ങനെ ഒരു സ്‌ക്രിപ്റ്റുമായി ദുല്‍ഖറിനെ കാണാന്‍ പോയി. സ്‌ക്രിപ്റ്റ് ദുല്‍ഖറിന് ഇഷ്ടപ്പെട്ടു. പക്ഷെ ഡേറ്റ് തരുന്നതിന് മുമ്പ് ചെയ്ത വര്‍ക്ക് എന്തെങ്കിലും കാണിക്കാന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അന്ന് കയ്യിലൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണ് രമണിയേച്ചിയുടെ നാമത്തിലുണ്ടാകുന്നത്. അത് ഞങ്ങള്‍ക്ക് ഒരു ബ്രേക്കായിരുന്നു. രമണിയേച്ചിക്ക് മുമ്പ് തന്നെ കവി ഉദ്ദേശിച്ചതിന്റെ കഥ കയ്യിലുണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്‍ കഥ കേട്ട് ഇഷ്ടപ്പെട്ട് ഡേറ്റ് തന്നിരുന്നു. ആ സമയത്താണ് ഷോര്‍ട്ട് ഫിലിം വൈറലായത്.

ലിജു: അന്ന് ഞാന്‍ വികെപി സാറിന്റെ നിര്‍ണായകം എന്ന സിനിമയില്‍ സംവിധാന സഹായി ആയിരുന്നു. ഷോര്‍ട്ട്ഫിലിം കണ്ട് ആസിഫ് അലി കഥ കേട്ടു. ചാക്കോച്ചന്‍ ഡേറ്റ് തന്ന കാര്യം അറിഞ്ഞപ്പോല്‍ ആസിഫ് ചാക്കോച്ചനെ വിളിച്ച് ഈ സിനിമ താനെടുക്കുവാണെന്ന് അറിയിച്ചു. നിനക്ക് ഇഷ്ടമാണെങ്കില്‍ നീ എടുത്തോളാന്‍ ചാക്കോച്ചന്‍ പറഞ്ഞതോടെ ആ കാര്യത്തിലും തീരുമാനമായി. പിന്നെ ഒരു നിര്‍മാതാവിന് വേണ്ടി കാത്തിരുന്നു കുറച്ചു നാള്‍. അവസാനം ആസിഫ് തന്നെ ചിത്രം നിര്‍മിക്കാന്‍ തയ്യാറാവുകയായിരുന്നു.

[caption id="attachment_49168" align="aligncenter" width="694"]liju ലിജുവും തോമസ് കുട്ടിയും[/caption]

വൈറലായ ഷോര്‍ട്ട് ഫിലിമിന്റെ രംഗങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍, അതു ഗുണകരമായോ?

തോമസ്: ഞങ്ങളൊരുപാട് തവണ തമ്മില്‍ ചര്‍ച്ച ചെയ്ത വിഷയമാണിത്. ചിത്രത്തിന്റെ ഫ്രഷ്നെസ് നഷ്ടപ്പെടുമെന്നും സിനിമയെ അത് ബാധിക്കുമെന്നുമൊക്കെ ഒരുപാട് അഭിപ്രായങ്ങള്‍ വന്നു. ഷോര്‍ട്ട് ഫിലിം കാണാത്ത ഒരുപാട് പേര്‍ ഉണ്ടാകും അവര്‍ക്കിത് പുതിയ അനുഭവം ആയിരിക്കുമെന്ന് അങ്ങനെ രമണിയേച്ചിയിലെ രംഗം സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ലിജു: ഷോര്‍ട്ട് ഫിലിം കാണാത്ത ഒരുപാടാളുകള്‍ കിണറ്റിലെ രംഗത്തെ പ്രംശസിച്ചു. രമണിയേച്ചിയുടെ നാമത്തില്‍ ചിത്രത്തിന് ഗുണകരമായി എന്നാണ് കരുതുന്നത്.

വോളിബോളിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ, സമീപകാലത്ത് വന്ന കരിങ്കുന്നം സിക്സസും ഇതേ ജനുസില്‍ പെട്ട സിനിമയാണ്?


ലിജു: 2014 ലാണ് ഈ സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. കാസ്റ്റിങ് എല്ലാം കഴിഞ്ഞ് താരങ്ങള്‍ക്ക് അഡ്വാന്‍സും നല്‍കി കഴിഞ്ഞാണ് കരിങ്കുന്നം സിക്സസ് എന്ന ചിത്രം വരുന്ന കാര്യം അറിഞ്ഞത്. വലിയൊരു ആഘാതം ആയിരുന്നു. പിന്മാറാവുന്ന ഘട്ടമൊക്കെ കഴിഞ്ഞിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ച് സിനിമ ആരംഭിക്കുകയായിരുന്നു. ഞങ്ങളുടെ ഷൂട്ടിന്റെ സെക്കന്റ് ഷെഡ്യൂളിന്റെ സമയത്തായിരുന്നു ചിത്രം റിലീസ് ആയത്.

തോമസ്: ഷൂട്ടിംഗ് നടക്കുന്ന ഒരു ദിവസം ബിജു ചേട്ടന്‍ ചോദിച്ചു, നീ കരിങ്കുന്നം സിക്സസ് കണ്ടില്ലേന്ന്. ഇല്ലെന്ന് പറഞ്ഞു. പിറ്റേ ദിവസവും ബിജു ചേട്ടന്‍ ചോദിച്ചു. സത്യം പറഞ്ഞാല്‍ കാണാന്‍ സമയം കിട്ടിയില്ലായിരുന്നു. ബിജു ചേട്ടന്‍ നിര്‍ബന്ധിച്ച് സിനിമയ്ക്ക് വിടുകയായിരുന്നു. ലൊക്കേഷനില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു തിയേറ്ററലേക്ക്. പടം കണ്ടു കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്.

bosco

നരേന്റെ കോമഡി വേഷം ചര്‍ച്ചയാകുന്നു, എങ്ങനെയാണ് നരേനിലേക്ക് എത്തിയത്?


വട്ടത്തില്‍ ബോസ്‌കോ എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് ഇന്ദ്രജിത്തിനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍കൊണ്ട് അത് നടന്നില്ല. പകരം ആളുകളെ ആലോചിച്ചപ്പോള്‍ മനസില്‍ വന്ന മുഖമാണ് നരേന്‍. ബിജു മേനോന്റെ അടുത്ത് കഥപറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഇഷ്ടമായത് വട്ടത്തില്‍ ബോസ്‌കോയെ ആണ്. ഡേറ്റ് ഉണ്ടായിരുന്നേല്‍ ഞാന്‍ ബോസ്‌കോ ആയേനെ എന്ന് ബിജു ചേട്ടന്‍ പറഞ്ഞു. ബിജു ചേട്ടനാണ് നരേനെ വിളിച്ചത്. ഫോണില്‍ തന്നെ കഥ പറഞ്ഞു. കഥ കേട്ട് ഇഷ്ടപ്പെട്ട നരേന്‍ സമ്മതിച്ചു. ആദ്യമായിട്ടാണ് ഫോണില്‍ കഥ കേട്ട് അപ്പോ തന്നെ ഡേറ്റ് നല്‍കുന്നതെന്നാണ് നരേന്‍ പറഞ്ഞത്. കോട്ടയം കുഞ്ഞച്ചന്‍ മാനറിസമുള്ള പ്രാഞ്ചി. അതായിരുന്നു ബോസ്‌കോ എന്ന കഥാപാത്രം. അത് ക്ലിക്കായതില്‍ സന്തോഷമുണ്ട്.

സിനിമയുടെ അവസാന വാക്ക് സംവിധായകനാണ്. രണ്ടുപേര്‍ ചേര്‍ന്ന് സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടോ എപ്പോഴെങ്കിലും?


biju

തോമസ്:ഷൂട്ടിങ് ഞങ്ങളെ സംബന്ധിച്ച് ഒരു മെക്കാനിക്കല്‍ പ്രോസസ് മാത്രമായിരുന്നു. സ്‌ക്രിപിറ്റിന്റെ സമയത്ത് ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഞാനും സുഹൃത്ത് മാര്‍ട്ടിന്‍ ഡ്യൂറോയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. തിരക്കഥയുടെ സമയത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു അതെല്ലാം. അതാവിശ്യവുമാണ്. ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വതയില്‍ എത്തി സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തതിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്. പിന്നീടെല്ലാം സ്മൂത്ത് ആയി പോയി.

അടുത്ത പ്രോജക്ടും ഒരുമിച്ചാണോ ?

ലിജു: അടുത്തെ പ്രോജക്ടിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല. ദൈവം സഹായിച്ചാല്‍ ഞങ്ങള്‍ രണ്ടുപേരും സ്വതന്ത്രമായി ഓരോ വര്‍ക്കുകള്‍ ചെയ്യും. അങ്കിള്‍ ചെയ്യുന്ന പടത്തില്‍ ഞാന്‍ കോ ഡയറക്ടറായിരുക്കും. എന്റെ സിനിമയില്‍ അങ്കിളും.

Read More >>