'കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍' ട്രെയിലര്‍ പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തുന്ന കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

നാദിര്‍ ഷാ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ ആന്റണിയെന്ന ഹിറ്റ്‌ ചിത്രത്തിന്‍റെ തിരക്കഥകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തുന്ന കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നാദിര്‍ ഷാ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ ദിലീപും യുജിഎമ്മും ചേര്‍ന്നാണ്.

അടുത്ത മാസം ചിത്രം തീയറ്ററുകളിലെത്തും.