കട്ടപ്പനയിലെ ഋത്വിക് റോഷൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഒരു മുഴുനീള കോമഡി ചിത്രമായി അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ പൂർണമായും ഇടുക്കിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അമര്‍ അക്ബര്‍ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി ചിത്രമായി അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ പൂർണമായും ഇടുക്കിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

അമർ അക്ബർ അന്തോണിയിയുടെ തിരക്കഥാകൃത്തുക്കളിലൊരാളായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച  വിഷ്ണു ഉണ്ണികൃഷ്ണണനാണു ഈ ചിത്രത്തില്‍ നായകനാകുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നായകനെ കൂടാതെ ചിത്രത്തിലെ പ്രാധാനപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യുന്ന മറ്റു താരങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്.  ധർമജൻ, സിജു വിൽസൺ, മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജോ മോള്‍ , പ്രയാഗ മാര്‍ട്ടിന്‍, കലാഭവൻ ഷാജോൺ, രാഹുൽ മാധവ്, സലിം കുമാര്‍, സിദ്ദിക്ക് എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്.