കാശ്മീരില്‍ സ്ക്കൂളുകള്‍ക്ക് നേരെ ആക്രമണം ; ഏഴ് സ്ക്കൂളുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

അഫ്ഗാനിസ്ഥാനിലും പാക്കിസ്‌ഥാനിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുനേരെ താലിബാൻ അഴിച്ചുവിടാറുള്ള ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയാണ് കാശ്മീരിലും പ്രക്ഷോഭകര്‍ അവലംബിക്കുന്നത്

കാശ്മീരില്‍ സ്ക്കൂളുകള്‍ക്ക് നേരെ ആക്രമണം ; ഏഴ് സ്ക്കൂളുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

ശ്രീനഗര്‍ : കാശ്മീരില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞ ജൂലൈ 8-ന് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ ബുര്‍ഹന്‍ വാനിയെ വധിച്ചതിനെത്തുടര്‍ന്ന്, പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ ഇതുവരെ 23 സ്കൂളുകൾക്കു നേരെ ആക്രമണം ഉണ്ടായി. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ മാത്രം അഞ്ചു സ്ക്കൂളുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇതില്‍ ഏഴോളം സ്ക്കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചനിലയിലാണ്.

അഫ്ഗാനിസ്‌ഥാനിലും പാക്കിസ്‌ഥാനിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുനേരെ താലിബാൻ അഴിച്ചുവിടാറുള്ള ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയാണ് ഇവിടെയും പ്രക്ഷോഭകര്‍ അവലംബിക്കുന്നത്. പ്രക്ഷോഭം മൂലം നാല് മാസങ്ങളായി പല സ്ക്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. 5000ത്തോളം വിദ്യാര്‍ഥികളുടെ പഠനമാണ്ഇതിനാല്‍ മുടങ്ങിയത്‌. ആക്രമണം കൂടുതലും നടക്കുന്നത് സര്‍ക്കാര്‍ സ്ക്കൂളുകളുടെ നേരെയാണെന്നതിരിക്കെ താരതമ്യേന ദരിദ്ര കുടുംബങ്ങളിലെ കുട്ടികളുടെ പഠനമാണ് കൂടുതലായും തടസ്സപ്പെട്ടിരിക്കുന്നത്. ഇതിനിടെ ബോര്‍ഡ് പരീക്ഷകള്‍ അടുത്ത മാസം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

സ്ക്കൂളുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഹുറിയത്ത് കോണ്‍ഫറന്‍സ് അപലപിച്ചു.

Read More >>