തിരുവനന്തപുരം ജില്ലയിലെ ഹര്‍ത്താല്‍ വിജയിപ്പിക്കാനെത്തിയ മറ്റുജില്ലക്കാര്‍ക്ക് ബിരിയാണിയും വണ്ടിക്കൂലിയും നല്‍കിയെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള

തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നടന്ന ശശിതരൂരിന്റെ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തിനിടെയാണ് കൃഷ്ണപിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം ജില്ലയിലെ ഹര്‍ത്താല്‍ വിജയിപ്പിക്കാനെത്തിയ മറ്റുജില്ലക്കാര്‍ക്ക് ബിരിയാണിയും വണ്ടിക്കൂലിയും നല്‍കിയെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള

തിരുവനന്തപുരം: സ്വാശ്രയ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാനെത്തിയ അണികള്‍ക്ക് വയറുനിറയെ ബിരിയാണിയും വണ്ടിക്കൂലിയും നല്‍കിയെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള. തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നടന്ന ശശിതരൂരിന്റെ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തിനിടെയാണ് കൃഷ്ണപിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

സമരം കഴിഞ്ഞ് മലപ്പുറത്തേക്ക് മടങ്ങിപ്പോയ അഞ്ചു പ്രവര്‍ത്തകര്‍ അവിടുത്തെ ഡിസിസി പ്രസിഡന്റിനോട് തിരുവനന്തപുരത്തെ കമ്മിറ്റിയെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. സ്വാശ്രയ സമരം നടന്നതോടെ സംഘടന ഊര്‍ജസ്വലമായെന്നും നിറഞ്ഞ മനസോടെയാണ് പ്രവര്‍ത്തകരൊക്കെ മടങ്ങിപ്പോയതെന്നും കരകുളം കൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകരോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് പാര്‍ട്ടി ചെയ്തത്.

ഹര്‍ത്താല്‍ നടത്തുന്നതിനോട് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യോജിപ്പില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങില്‍ കരകുളം കൃഷ്ണപിള്ള വിശദമാക്കി. എതിര്‍പ്പുണ്ടായിട്ടും ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തിന് നേതാക്കള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നാണ് കൃഷ്ണപിള്ള പറഞ്ഞത്.

Read More >>