കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ വ്യക്തിയുമായ എ അശോകന്റെ വീടിനു നേരേ ബോംബേറ്

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് ഒരു സംഘം അക്രമികള്‍ അശോകന്റെ വീടിനു നേരേ ബോംബെറിഞ്ഞത്. ഈ സമയം അശോകന്‍ വീടിനുള്ളിലുണ്ടായിരുന്നു. ശബ്ദം മകട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണവം പോലീസെത്തിയാണ് പരുക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ വ്യക്തിയുമായ എ അശോകന്റെ വീടിനു നേരേ ബോംബേറ്

ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ വ്യക്തിയും കണ്ണൂര്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ അശോകന്റെ ചെറുവാഞ്ചേരിയിലെ വീടിനു നേരേ ബോംബേറ്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാന്‍ പി രഞ്ജിത്തിന് ഗുരുതരമായി പരുക്കേറ്റു. കാലിന് പരുക്കേറ്റ രഞ്ജിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് ഒരു സംഘം അക്രമികള്‍ അശോകന്റെ വീടിനു നേരേ ബോംബെറിഞ്ഞത്. ഈ സമയം അശോകന്‍ വീടിനുള്ളിലുണ്ടായിരുന്നു. ശബ്ദം മകട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണവം പോലീസെത്തിയാണ് പരുക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഒകെ വാസുവിനൊപ്പം കണ്ണൂരില്‍ ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നവരില്‍ പ്രമുഖനാണ് അശോകന്‍. ഇദ്ദേഹത്തിന് നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഗണ്‍മാനെ നിയോഗിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഇദ്ദേഹത്തിന് ഗണ്‍മാനെ അനുവദിച്ചത്.

അക്രമത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം ആരോപിച്ചു.അടുത്തിടെയുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രതയിലാണ് പോലീസ്. കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ഇടപെടുമെന്നും സമാധാനയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്.

കണ്ണൂരില്‍ ആക്രമണങ്ങള്‍ക്കായി വന്‍ തോതില്‍ ബോംബും ആയുധങ്ങളും സംഭരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Read More >>