കാലടി സംസ്‌കൃത സർവകലാശാലയിൽ എം.ഫിൽ, പിഎച്ച്.ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബർ അഞ്ച്

കാലടി സംസ്‌കൃത സർവകലാശാലയിൽ എം.ഫിൽ, പിഎച്ച്.ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എം.ഫിൽ, പിഎച്ച്.ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള പ്രവേശന പരീക്ഷ നവംബര്‍ 18ന് കാലടി മുഖ്യകേന്ദ്രത്തില്‍ വെച്ച് നടക്കും. ഉര്‍ദുവിനു മാത്രം കൊയിലാണ്ടിയായിരിക്കും പരീക്ഷാകേന്ദ്രം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബർ അഞ്ച്.

യു.ജി.സി നെറ്റ്, സെറ്റ് എന്നിവ വിജയിച്ചവരാണ് പ്രവേശന പരീക്ഷ എഴുതേണ്ടത്. യു.ജി.സി - ജെ.ആർ.എഫ്, ആർ.ജി.എൻ.എഫ്. ലഭിച്ചവർ, ചുരുങ്ങിയത് അഞ്ച് വർഷം സർവ്വീസുള്ള അംഗീകൃത ജേർണലുകളിൽ രണ്ട് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ള റഗുലർ സർവ്വകലാശാല/കോളേജ് അധ്യാപകർ എന്നിവരെ പ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയുടെ ഫലവും റാങ്ക്‌പട്ടികയും നവംബർ 25ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒന്നിനാകും ക്ലാസുകള്‍ ആരംഭിക്കുക.


പ്രോഗ്രാമുകളും സീറ്റുകളുടെ എണ്ണവും താഴെ വായിക്കാം ;-

എം.ഫിൽ 

സംസ്‌കൃത സാഹിത്യം (10), സംസ്‌കൃതം വേദാന്തം (10), സംസ്‌കൃതം വ്യാകരണം (10), സംസ്‌കൃതം ന്യായം (5), സംസ്‌കൃതം ജനറൽ (6), ട്രാൻസലേഷൻ സ്റ്റഡീസ് (4), ഹിന്ദി (10), ഇംഗ്‌ളീഷ് (10), ജൻഡർ സ്റ്റഡീസ് (3), സൈക്കോളജി (4), ജ്യോഗ്രഫി (4), മലയാളം (10), മ്യൂസിക് (2), സോഷ്യോളജി (3), ഫിലോസഫി (10), മാനുസ്‌ക്രിപ്‌റ്റോളജി (5), ഹിസ്റ്ററി (5), കംപാരറ്റീവ് ലിറ്ററേച്ചർ (2), ഉർദു (4).

പിഎച്ച്.ഡി

സാൻസ്‌ക്രിറ്റ് വേദിക് സ്റ്റഡീസ് (2), സംസ്‌കൃതം സാഹിത്യം (10), സംസ്‌കൃതം വേദാന്തം (16), സംസ്‌കൃതം വ്യാകരണം (4), സംസ്‌കൃതം ജനറൽ(4), സംസ്‌കൃതം ന്യായം(5), ഹിന്ദി (10), സൈക്കോളജി (1), ജ്യോഗ്രഫി (1), മലയാളം (5), ഫിലോസഫി (11), ഹിസ്റ്ററി (10), ട്രാൻസലേഷൻ സ്റ്റഡീസ് (3), ആയുർവേദ (1), ഉർദു (1).
നിർദ്ദിഷ്ട വിഷയത്തിൽ/ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡ്/ 55% മാർക്കോടെ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തരബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി. വിഭാഗങ്ങളിലുള്ളവർക്ക് യു.ജി.സി. നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. അവസാന വർഷ ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അങ്ങനെയുള്ളവർ പ്രവേശനം ലഭിച്ചു മൂന്നു മാസത്തിനകം ഡിഗ്രി/പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഹാജരാക്കണം.