ദുരൂഹതകള്‍ ചടുലവേഗത്തിലൊളിപ്പിച്ച് കഹാനി 2 ട്രെയിലര്‍

വിദ്യാബാലന്‍ കിടിലന്‍ മേക്കോവറിലെത്തുന്ന ചിത്രം ആദ്യഭാഗത്തിന്‍റെ തുടര്‍ച്ചയല്ലെന്നാണ് റിപ്പോര്‍ട്ട്. ദുര്‍ഗാ റാണി എന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

ദുരൂഹതകള്‍ ചടുലവേഗത്തിലൊളിപ്പിച്ച് കഹാനി 2 ട്രെയിലര്‍

കാണാതായ ഭര്‍ത്താവിനെ തേടി കൊല്‍ക്കത്ത നഗരത്തിലെത്തുന്ന ഗര്‍ഭിണിയായി പ്രേക്ഷകരെ ഞെട്ടിച്ച വിദ്യാബാലന്‍ കഹാനി 2 വുമായി വരുന്നു. സുജയ് ഘോഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാബാലന്‍ കിടിലന്‍ മേക്കോവറിലെത്തുന്ന ചിത്രം ആദ്യഭാഗത്തിന്‍റെ തുടര്‍ച്ചയല്ലെന്നാണ് റിപ്പോര്‍ട്ട്. ദുര്‍ഗാ റാണി എന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. അര്‍ജുന്‍ രാംപാലാണ് ചിത്രത്തിലെ പ്രധാന താരം.


https://www.youtube.com/watch?v=Ez4mXaeSKuk

തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കേസുകളിലെ പോലീസ് അന്വേഷിക്കുന്ന വ്യക്തിയാണ് ദുര്‍ഗാ റാണി. ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. തപ്‌സന്‍ ബസുവാണ് ക്യാമറ. സുജോയ് ഘോഷിന്റെ ബൗണ്ട് സ്‌ക്രിപ്ട് മോഷന്‍ പിക്‌ചേഴ്‌സും പെന്‍ ഇന്ത്യാ ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മ്മാണം. 2012ല്‍ പുറത്തിറങ്ങിയ കഹാനി ബോക്‌സ്ഓഫീസില്‍ മികച്ച വിജയമാണ് നേടിയത്.