കബഡി ലോകകപ്പ്; ഇന്ത്യ ഫൈനലില്‍

നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഇറാനെ നേരിടും.

കബഡി ലോകകപ്പ്; ഇന്ത്യ ഫൈനലില്‍

അഹമ്മദാബാദ്: ഇന്ത്യ കബഡി ലോകകപ്പ് ഫൈനലില്‍. സെമി ഫൈനല്‍ പോരാട്ടത്തില്‍ തായ്‌ലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്.  നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഇറാനെ നേരിടും.

തായ്‌ലാന്‍ഡിനെ 20നെതിരെ 73 പോയന്‍റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.  രണ്ടാംപാതിയില്‍ എതിരില്ലാതെ 18 പോയന്‍റുകളാണ് ഇന്ത്യന്‍ നിര നേടിയത്. പ്രദീപ് നര്‍വാല്‍ ഇന്ത്യയ്ക്കായി 14 പോയന്‍റുകള്‍ നേടി. അജയ് താക്കൂര്‍ 11 പോയന്‍റ് നേടിയപ്പോള്‍ നിഥിന്‍ തോമര്‍ 7 പോയന്‍റ് നേടി.

ആദ്യ സെമിയില്‍ ശക്തരായ ദക്ഷിണ കൊറിയയേ തോല്‍പ്പിച്ചാണ് ഇറാന്‍ ഫൈനലില്‍ എത്തിയത്.

Read More >>