കഅ്ബ ചടങ്ങു വിവാദം: കാള പെറ്റെന്നു കേട്ടപ്പോൾ സെക്രട്ടറി കയറെടുത്തെന്ന് കെഎംസിസി മുൻപ്രസിഡന്റിന്റെ ഓഡിയോ ക്ലിപ്പ്

കാള പെറ്റെന്നു കേട്ടപ്പോഴേ കയറെടുത്ത സെക്രട്ടറിയുടെ പക്വതയില്ലാത്ത സമീപനമാണ് ഇത്തരത്തിൽ കലാശിക്കാൻ കാരണമെന്ന് കെഎംസിസി മുൻ പ്രസിഡന്റ് പാലൊളി മുഹമ്മദലി തുറന്നടിക്കുന്നു.

കഅ്ബ ചടങ്ങു വിവാദം: കാള പെറ്റെന്നു കേട്ടപ്പോൾ സെക്രട്ടറി കയറെടുത്തെന്ന് കെഎംസിസി മുൻപ്രസിഡന്റിന്റെ ഓഡിയോ ക്ലിപ്പ്

വിശുദ്ധ കഅ്ബ ചടങ്ങിൽ പങ്കെടുക്കാൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് സൌദി രാജാവിന്റെ ക്ഷണമുണ്ടെന്ന ഇല്ലാത്ത അവകാശവാദം പ്രചരിപ്പിച്ചതിന്റെ പേരിൽ ലീഗ് പ്രവാസി സംഘടനയിൽ ചേരിപ്പോര്. കെഎംസിസിയുടെ  മെക്ക ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിനെതിരെയാണ് ആക്രമണം. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് കെഎംസിസിയുടെ അടിയന്തര യോഗവും ബുധനാഴ്ച വിളിച്ചിട്ടുണ്ട്.

കാള പെറ്റെന്നു കേട്ടപ്പോൾ കയറെടുക്കുകയാണ് മുജീബ് ചെയ്തത് എന്ന്  സംഘടനയുടെ മുൻ പ്രസിഡന്റ് പാലൊളി മുഹമ്മദ് അലി തുറന്നടിക്കുന്നു.  ഒരു വാർത്ത കിട്ടുമ്പോൾ ആധികാരികത ഉറപ്പിച്ച ശേഷമേ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന ഒരാൾ പ്രതികരിക്കാവൂ എന്നും മുഹമ്മദലി അഭിപ്രായപ്പെടുന്നു.


മുഹമ്മദലിയുടെ ഓഡിയോ ക്ലിപ്പ്


[audio mp3="http://ml.naradanews.com/wp-content/uploads/2016/10/audio-2.mp3"][/audio]

മുജീബ് പൂക്കോട്ടൂരിന്റെ ഓഡിയോ ക്ലിപ്പ്


[audio mp3="http://ml.naradanews.com/wp-content/uploads/2016/10/audio-1.mp3"][/audio]

കഅ്ബ ചടങ്ങിലേയ്ക്ക് പാണക്കാട് തങ്ങൾക്ക് ക്ഷണമുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിലെ സ്ഥാനപതിമാർക്കും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട മറ്റു വിശിഷ്ടാതിഥികൾക്കും മാത്രമാണ് ചടങ്ങിലേയ്ക്ക് പ്രവേശനം. തങ്ങൾ സൌദിയിൽ ഉണ്ടായിരുന്ന സമയത്ത് കഅ്ബ ചടങ്ങു നടക്കുന്നതിനാൽ അവിടെ പങ്കെടുക്കാൻ കഴിയുമോ എന്ന ആലോചന നടന്ന കാര്യം സത്യമാണെന്നും എന്നാൽ കാള പെറ്റെന്നു കേട്ടപ്പോഴേ കയറെടുത്ത സെക്രട്ടറിയുടെ പക്വതയില്ലാത്ത സമീപനമാണ് ഇത്തരത്തിൽ കലാശിക്കാൻ കാരണമെന്നും മുഹമ്മദ് അലി
തുറന്നടിക്കുന്നു.

kahba

ലീഗ് ആത്മീയ നേതാവു കൂടിയായ പാണക്കാട് തങ്ങൾക്കുണ്ടായ ക്ഷീണം എ പി വിഭാഗം ആഘോഷിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുടെ ഓഡിയോ ക്ലിപ്പുകളും യഥേഷ്ടം പ്രചരിക്കുന്നുണ്ട്.

ജിദ്ദയിലെത്തിയ ഹൈദരാലി തങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് സൌദി സർക്കാരിന്റെ അതിഥിയായിട്ടാണ് തങ്ങൾ ഇക്കുറി വിശുദ്ധ ഉംറ നിർവഹിക്കുന്നതിന് എത്തിയതെന്നും മുഹറം പതിനഞ്ചിന് കഅ്ബ കഴുകൽ ചടങ്ങിന് ഇന്ത്യയുടെ പ്രതിനിധിയായാണ് എത്തിയിരിക്കുന്നതെന്നും കെഎംസിസി അവകാശപ്പെട്ടിരുന്നു.