വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

സഊദ് ബിന്‍ അബ്ദുല്ല മന്‍സൂര്‍ അല്‍ ജല്‍വി രാജകുമാരന്‍, ശൈഖ് സുദൈസ്, ശൈഖ് ഖുസൈം തുടങ്ങിയവരും മറ്റു വിവിധ രാഷ്ട്ര, നയതന്ത്ര പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു

വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

മക്ക: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു കഅ്ബ കഴുകല്‍ ചടങ്ങുകള്‍. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധാനം ചെയ്ത് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പനിനീരും സംസവും മിശ്രണം ചെയ്താണു കഅ്ബ കഴുകിയത്.

മക്ക ഗവര്‍ണറും ഇമാമുമാരുമടങ്ങുന്ന സംഘം ഏഴു തവണ ത്വവാഫ് ചെയ്തു സുന്നത് നിസ്ക്കരിച്ച ശേഷമാണ് ചടങ്ങ് നടന്നത്.


kb 2

സംസം ജലവും ഊദ് തൈലവും റോസ് വാട്ടറും ചേർന്ന വിശിഷ്ടമിശ്രിതം ഉപയോഗിച്ച് കഅബ വർഷത്തിൽ രണ്ടുതവണ ശുദ്ധീകരിക്കും. ഈ ചടങ്ങിൽ പങ്കെടുക്കുക എന്നത് ജീവിതത്തിലെ ഏറ്റവും അനർഘമുഹൂർത്തമായാണ് മുസ്ലിങ്ങൾ കാണുന്നത്. റംസാനും ഹജ്ജും ആരംഭിക്കുന്നതിന് മുപ്പതു ദിവസം മുമ്പാണ് കഅബ കഴുകൽ ചടങ്ങു നടക്കുന്നത്. ബാനി ഷെയ്ബ എന്ന ഗോത്രവിഭാഗത്തിലെ അംഗങ്ങളാണ് ഈ കർമ്മം നിർവഹിക്കുന്നത്.

സഊദ് ബിന്‍ അബ്ദുല്ല മന്‍സൂര്‍ അല്‍ ജല്‍വി രാജകുമാരന്‍, ശൈഖ് സുദൈസ്, ശൈഖ് ഖുസൈം തുടങ്ങിയവരും മറ്റു വിവിധ രാഷ്ട്ര, നയതന്ത്ര പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

kb 3

സൌദി രാജാവിന്റെ പ്രത്യേക ക്ഷണമുണ്ടെന്ന അവകാശവാദവുമായി ചടങ്ങിൽ  മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരാലി തങ്ങൾ പുണ്യസ്ഥലത്ത് എത്തിയിരുന്നുവെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.[video width="960" height="540" mp4="http://ml.naradanews.com/wp-content/uploads/2016/10/kaaba.mp4"][/video]

Story by