ഐഎസില്‍ നിന്നും വധഭീഷണിയുള്ള നേതാവ് താന്‍ ആണെന്ന് കെ സുരേന്ദ്രന്‍

ഐഎസ് ബന്ധം ആരോപിച്ച് കേരളത്തില്‍ നിന്നും എന്‍ഐഎ ഏഴുപേരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തനിക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ അവകാശപ്പെട്ടത്. ഇതു സംബന്ധിച്ച് കോഴിക്കോട് പോലീസ് വീട്ടിലെത്തിയാണ് തനിക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റ് പരിപാടയില്‍ പറഞ്ഞു.

ഐഎസില്‍ നിന്നും വധഭീഷണിയുള്ള നേതാവ് താന്‍ ആണെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരളത്തിലെ നീക്കങ്ങള്‍ താന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിച്ച് ബിജെപി നേതാവായ കെ.സുരേന്ദ്രന്‍ രംഗത്ത്. ഐഎസ് ബന്ധം ആരോപിച്ച് കേരളത്തില്‍ നിന്നും എന്‍ഐഎ ഏഴുപേരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തനിക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ അവകാശപ്പെട്ടത്. ഇതു സംബന്ധിച്ച് കോഴിക്കോട് പോലീസ് വീട്ടിലെത്തിയാണ് തനിക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റ് പരിപാടയില്‍ പറഞ്ഞു.


യാത്രകളില്‍ കരുതല്‍ വേണമെന്നും പൊലീസ് പറഞ്ഞു. അതെസമയം മുന്നറിയിപ്പ് ഉണ്ടായിട്ടും തനിക്ക് സുരക്ഷയൊന്നും ലഭിച്ചിട്ടില്ല. കണ്ണൂരിലെ കനകമല, കോഴിക്കോട്ടെ കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്നും ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ ഏഴുപേരെ കസ്റ്റഡയില്‍ എടുക്കുകയും തുടര്‍ന്ന് കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഐഎസ് പ്രവര്‍ത്തകരെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തവര്‍ കേരളത്തിലെ പ്രമുഖരായ അഞ്ച് പേരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സൂചന. പ്രമുഖ രാഷ്ട്രീയ നേതാവിനെ കൂടാതെ രണ്ടു ജഡ്ജിമാര്‍, ഒരു പൊലീസ് ഉന്നതന്‍ എന്നിവരാണ് ഐഎസ് ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്.അഞ്ചാമനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇവരെ കൂടാതെ സംസ്ഥാനത്തെ ഏഴു പ്രധാന സ്ഥാപനങ്ങളെയും ഇവര്‍ ലക്ഷ്യം വച്ചിരുന്നു. പാരിസ് ആക്രമണത്തിന്റെ മാതൃകയില്‍ കൊച്ചിയിലെ പൊതുയോഗത്തിലേക്കു ലോറി ഇടിച്ചുകയറ്റി ആക്രമിക്കാനും ഇവര്‍ പദ്ധതിയിട്ടിരിന്നുവെന്നാണ് സൂചന. പ്രതികള്‍ ലക്ഷ്യമിട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു വരികയാണ്.

യെമനിലെ ദമ്മാജിലുള്ള കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ 35 പേര്‍ സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളിലുണ്ടെനാണ് പിടിയിലായവരില്‍ നിന്നും ലഭ്യമായ വിവരം. ഇവരെ എത്രയും വേഗം പിടികൂടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്‍ഐഎ അധികൃതര്‍ പറയുന്നു. അതിനിടെയാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍.

Story by