മകന് ജോലി ലഭിച്ചത് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതിനാലെന്ന് കെ കെ ശൈലജ

വിമാനത്താവള അധികൃതർ നടത്തിയ പരീക്ഷയിൽ മകനായിരുന്നു ഒന്നാം റാങ്ക്. എംടെക് ബിരുദധാരിയായ മകന് ജോലി ലഭിച്ചത് യുഡിഎഫ് ഭരണ കാലത്താണ്. അമ്മ മന്ത്രിയായെന്ന കാരണത്താൽ മുൻപ് കിട്ടിയ ജോലി ഉപേക്ഷിക്കണമെന്നാണോ ആരോപണം ഉന്നയിക്കുന്നവർ പറയുന്നതെന്നും കെ കെ ശൈലജ ചോദിച്ചു.

മകന് ജോലി ലഭിച്ചത് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതിനാലെന്ന് കെ കെ ശൈലജകണ്ണൂർ വിമാനത്താവളത്തിൽ മകന് ജോലി ലഭിച്ചത് അനധികൃതമായാണെന്ന വാർത്ത തള്ളി ആരോഗ്യ മന്ത്രി കെകെ ശൈലജ. വിമാനത്താവള അധികൃതർ നടത്തിയ പരീക്ഷയിൽ മകനായിരുന്നു ഒന്നാം റാങ്ക്. എംടെക് ബിരുദധാരിയായ മകന് ജോലി ലഭിച്ചത് യുഡിഎഫ് ഭരണ കാലത്താണ്. അമ്മ മന്ത്രിയായെന്ന കാരണത്താൽ മുൻപ് കിട്ടിയ ജോലി ഉപേക്ഷിക്കണമെന്നാണോ ആരോപണം ഉന്നയിക്കുന്നവർ പറയുന്നതെന്നും കെ കെ ശൈലജ ചോദിച്ചു.

മരുമകളുടെ ജോലിയെ കുറിച്ചും ഉയരുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും മന്തി പറഞ്ഞു. എംബിഎ ബിരുദധാരിയാണ് മരുമകൾ. വിവാഹത്തിനു മുൻപ് തന്നെ അവർക്ക് കിൻഫ്രയിൽ ജോലിയുണ്ട്. ആ നിയമനവും യുഡിഎഫ് ഭരണ കാലത്താണ് നടന്നത്. ഇതിൽ താൻ എങ്ങനെ ഉത്തരവാദിയാകുമെന്നും കെ കെ ശൈലജ ചോദിക്കുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മകന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അനധികൃത നിയമനം നല്‍കി എന്നും ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആലോചിക്കുന്നു എന്നുമുള്ള ...

Posted by K K Shailaja teacher on 9 October 2016


നേരത്തെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിശ്ചയിച്ച തീരുമാനം വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.വ്യവസായ വകുപ്പ് മന്ത്രിയായ ഇ.പി ജയരാജന്റെ ബന്ധു കൂടിയാണ് സുധീര്‍. പിണറായി വിജയൻ, കെ കെ ശൈലജ, ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരുടെ പേരു ചേർത്തും ബന്ധു നിയമന വാർത്തകൾ ഉയർന്നു.

Read More >>