സിപിഐഎമ്മിന്റെ പഴയൊരു സഖാവായ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തുവാനുള്ള കാരണമെന്ത്; വിജയന്റെ സമാധാന ആഹ്വാന പ്രസ്താവനയ്‌ക്കെതിരെ കെകെ രമ

''ടിപിയെ കുലം കുത്തിയെന്ന് വിശേഷിപ്പിച്ച പിണറായിയുടെ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്ന തനിക്ക് ഹൃദയമില്ലാത്ത പുതിയ പ്രസ്താവകള്‍ക്കെതിരെ മൗനിയാകാന്‍ കഴിയില്ല''

സിപിഐഎമ്മിന്റെ പഴയൊരു സഖാവായ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തുവാനുള്ള കാരണമെന്ത്; വിജയന്റെ സമാധാന ആഹ്വാന പ്രസ്താവനയ്‌ക്കെതിരെ കെകെ രമ

കണ്ണൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമാധാന ആഹ്വാന പ്രസ്താവനയ്‌ക്കെതിരെ ആര്‍എംപി നേതാവ് കെകെ രമ. പിണറായി വിജയന്റെ പ്രസ്താവന തെരുവില്‍ വെട്ടിനുറുക്കി കൊലപ്പെടുത്തിയ നിരപരാധികളെ നിന്ദിക്കലാണെന്നും ആത്മനിന്ദ തോന്നാതെ അദ്ദേഹത്തിന് എങ്ങനെ പ്രതികരിക്കാന്‍ കഴിയുന്നെന്നും രമ ചോദിച്ചു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായിക്കെതിരെ കെകെ രമ രംഗത്തെത്തിയിരിക്കുന്നത്. സിപിഐഎമ്മിന്റെ പഴയൊരു സഖാവായ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തുവാനുള്ള കാരണമെന്താണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരിച്ചുകണ്ടില്ലെന്നും രമ പറയുന്നു. അന്ന് ടിപിയെ കുലം കുത്തിയെന്ന് വിശേഷിപ്പിച്ച പിണറായിയുടെ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്ന തനിക്ക് ഹൃദയമില്ലാത്ത പുതിയ പ്രസ്താവകള്‍ക്കെതിരെ മൗനിയാകാന്‍ കഴിയില്ലെന്നും രമ പറയുന്നു.

Read More >>