മുതിർന്ന സിപിഐഎം നേതാവ് കെ കെ മാമുക്കുട്ടി അന്തരിച്ചു

35 വർഷത്തോളം സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു

മുതിർന്ന സിപിഐഎം നേതാവ് കെ കെ മാമുക്കുട്ടി അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന സിപിഐ എം നേതാവ് കെ കെ മാമുക്കുട്ടി(95) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 10.50 നായിരുന്നു അന്ത്യം.

35 വർഷത്തോളം  സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന നേതാവാണ്. നാൽപ്പതു വർഷം സംസ്ഥാന സമിതി അംഗമായിരുന്നു.

1964 ല്‍ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ  അവിഭക്ത പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന അഞ്ചുപേരില്‍ ഒരാളായിരുന്നു.

Story by
Read More >>