ജഡ്ജി നിയമനം; സര്‍ക്കാര്‍ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി

''നിലവില്‍ രാജ്യത്തെ പല കോടതികളിലും ആവശ്യത്തിനു ന്യായാധിപന്‍മാരില്ല. 'ഈഗോ' കളഞ്ഞു തങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം''

ജഡ്ജി നിയമനം; സര്‍ക്കാര്‍ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തു സുപ്രീം കോടതിയും കേന്ദ്രവും. വിഷയത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നു എന്ന് ഇരുപക്ഷവും അന്യോന്യം ആരോപിക്കുന്നു. ഇതുമൂലം ഏറെനാളായി നിയമനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

നിയമനത്തിനായി കൊളീജിയം നല്‍കിയ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്നാണ് കോടതിയുടെ ആരോപണം. തങ്ങള്‍ പരാമര്‍ശിക്കുന്ന പേരുകള്‍ അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ടാക്കൂര്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ ശുപാര്‍ശയോട് എതിര്‍പ്പുണ്ടെങ്കില്‍ അത് തിരിച്ചയക്കുകയാണ് വേണ്ടതെന്ന് അറ്റോര്‍ണി ജെനറല്‍ മുകുള്‍ റോഹ്‍‌താഗിയും വ്യക്തമാക്കി. 'ഈഗോ' കളഞ്ഞു തങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യത്തെ പല കോടതികളിലും ആവശ്യത്തിനു ന്യായാധിപന്‍മാരില്ല. കേന്ദ്രത്തിന്റെ അനാസ്ഥ നിയമസംസ്ഥാപനത്തിന് തന്നെ തടസ്സം സൃഷ്ടിക്കുകയാണ്. അധികം വൈകാതെ കോടതികള്‍ അടച്ചുപൂട്ടിയിടേണ്ട അവസ്ഥയിലേയ്ക്ക് നീങ്ങുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More >>