കോടതിമുറിയില്‍ പ്രതിയുടെ ബലംപിടിത്തം; ഒടുവില്‍ ജഡ്ജിയുടെ സഹായത്തോടെ പോലീസ് വിലങ്ങണിയിച്ചു

സഹപാഠി അടിക്കടി ഫെയ്‌സ്ബുക്കിലൂടെ ശല്യം ചെയ്യുന്നു എന്ന യുവതിയുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു

കോടതിമുറിയില്‍ പ്രതിയുടെ ബലംപിടിത്തം; ഒടുവില്‍ ജഡ്ജിയുടെ സഹായത്തോടെ പോലീസ് വിലങ്ങണിയിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിഷിഗണിലെ ജാക്‌സണ്‍ കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി  ജോണ്‍ മക്‌ബെയ്‌ന്‍ വാര്‍ത്ത താരമായി മാറുകയാണ്. താനുമായി നിര്‍ത്താതെ വാഗ്വാദത്തില്‍ ഏര്‍പ്പെട്ട പ്രതിയെ കൈവിലങ്ങുവെയ്ക്കാന്‍ പാടുപെട്ട പോലീസുകാരനെ സഹായിക്കാന്‍ ജോണ്‍ മക്‌ബെയ്‌ന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്നും താഴെയിറങ്ങി വന്നു സഹായിക്കുന്ന വീഡിയോ വൈറലായി കഴിഞ്ഞു.

സഹപാഠി അടിക്കടി ഫെയ്‌സ്ബുക്കിലൂടെ ശല്യം ചെയ്യുന്നു എന്ന യുവതിയുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു. യുവതിക്ക് നിങ്ങളോട് താത്പര്യമില്ലെന്നും അതിനാല്‍ ശല്യപ്പെടുത്തരുതെന്നും പറഞ്ഞ ജഡ്ജിയോട്, 'നിങ്ങള്‍ തമ്മില്‍ വലിയ കൂട്ടാണല്ലോ' എന്ന് പ്രതി പരിഹസിക്കുകയായിരുന്നു. എന്നെ വെറുതേ വിടണമെന്ന് അവള്‍ തന്നെ പറഞ്ഞാല്‍ മാത്രമേ പിന്‍വാങ്ങുകയുള്ളൂവെന്നും പ്രതി കൂട്ടിചേര്‍ത്തു. സമീപത്തുണ്ടായിരുന്ന വാദിയോട് തട്ടി കയറുക കൂടി ചെയ്തതോടെ ജസ്റ്റിസ്  ജോണ്‍ മക്‌ബെയ്‌ന്‍ പ്രതിക്ക് തടവ് ശിക്ഷ വിധിച്ചു. തന്നെ വിലങ്ങുവെക്കാന്‍ ശ്രമിച്ച പോലീസുമായി ബലംപിടിത്തം കൂടിയായതോടെ ജഡ്ജി ചേംബറില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒടുവില്‍ അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്തു.

Read More >>