പെരിയാര്‍ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥിനും ക്യാമറാമാന്‍ അനില്‍ നീലേശ്വരത്തേയുമാണ് ഗുണ്ടകള്‍ ആക്രമിച്ചത്.

പെരിയാര്‍ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

കൊച്ചി: പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥിനും ക്യാമറാമാന്‍ അനില്‍ നീലേശ്വരത്തേയുമാണ് ഗുണ്ടകള്‍ ആക്രമിച്ചത്. പാതാളം പാലത്തിന് മുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്.

ക്യാമറാമാന്‍ അനില്‍ നീലേശ്വരത്തെ മര്‍ദ്ദിക്കുകയും സുവി വിശ്വനാഥിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ അക്രമികള്‍ തട്ടിപ്പറിച്ചു. ബിനാനിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികളായ മൂപ്പത്തടം സ്വദേശി രതീഷ്‌കുമാര്‍, കടുങ്ങല്ലൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മുമ്പ് പല കേസുകളിലും ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.പെരിയാറിലേക്ക് സിഎംആര്‍എല്‍ കമ്പനി മാലിന്യം ഒഴുക്കി വിടുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് വാര്‍ത്താസംഘം എത്തിയത്.

Read More >>