എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഫാ: ബിജു കുന്നത്ത്

പ്രസ്റ്റണ്‍ : മെത്രാഭിഷേകത്തില്‍ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ച്  ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ . വീഡിയോ സന്ദേശത്തിലാണ് മെത്രാഭിഷേകത്തിനും രൂപതാ ഉദ്ഘാടനത്തിനും അനേക ദിവസങ്ങളായി കഷ്ടപ്പെട്ട എല്ലാവര്‍ക്കും ബിഷപ്പ് നന്ദിപറഞ്ഞത്. കൊച്ചുകുട്ടികളടക്കം കുടുംബാംഗങ്ങളുമായി ദീര്‍ഘദൂരം സഞ്ചരിച്ച് എത്തിയവര്‍ സഭയോട് വലിയ താത്പര്യമാണ് കാണിച്ചതെന്ന് പിതാവ് അനുസ്മരിച്ചു.


രണ്ടു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോണ്‍സാ കത്ത്രീഡലിന്റെ മദ്ബഹയ്ക്ക് മുന്നില്‍ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. മെത്രാഭിഷേക വാര്‍ത്തകള്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നതില്‍ വീഡിയോ വഹിച്ച പങ്കിനെ മാര്‍ സ്രാമ്പിക്കല്‍ പ്രത്യേകം ശ്ലാഘിച്ചു.

വീഡിയോ കാണാം.

[video width="480" height="848" mp4="http://ml.naradanews.com/wp-content/uploads/2016/10/IMG_7326-2.mp4"][/video]