ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍ ഇനി ഡിവൈഎഫ്‌ഐ

ആലപ്പുഴ ജില്ലയിലെ ഡിവൈഎഫ്‌ഐ അംഗത്വ വിതരണം ജോമോന്‍ ടി. ജോണിന് അംഗത്വം നല്‍കി ആരംഭിച്ചു. സര്‍ഗ്ഗാത്മ യൗവ്വനം മതനിരപേക്ഷ ജീവിതം എന്നതാണ് ഇത്തവണ അംഗത്വവിതരണ ക്യാംപയിന്റെ മുദ്രാവാക്യം

ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍ ഇനി  ഡിവൈഎഫ്‌ഐ

തട്ടത്തിന്‍ മറയത്ത്, എന്നു നിന്റെ മൊയ്തീന്‍ തുടങ്ങിയ മതാതീത പ്രണയങ്ങളുടെ കഥ പറയുന്ന സിനിമയുടെ ഛായാഗ്രഹണത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ ജോമോന്‍ ടി. ജോണ്‍ 'സര്‍ഗ്ഗാത്മക യൗവ്വനം മതനിരപേക്ഷ ജീവിതം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ സംസ്ഥാനത്ത് ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാംപയിന്റെ ഭാഗമായി സംഘടനയില്‍ മെമ്പറായി. ആലപ്പുഴ ജില്ലയിലെ ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ആരംഭിച്ചത് ജോമോന്‍ അംഗത്വം സ്വീകരിച്ചു കൊണ്ടായിരുന്നു.


ചാപ്പാ കുരിശിലൂടെ ഛായാഗ്രഹണ ജീവിതം ആരംഭിച്ച ജോമോന്‍ തുടര്‍ന്ന് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ പെട്ടെന്നാണ് താരമായി ഉയര്‍ന്നത്. അയാളും ഞാനും തമ്മില്‍, എബിസിഡി, തിര, വിക്രമാദിത്യന്‍, പിക്കറ്റ് 43, ഒരു വടക്കന്‍ സെല്‍ഫി, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങിയ സിനിമകളിലെ ഛായാഗ്രഹണം ജോമോന്റേതാണ്. നീനയിലെ ഛായാഗ്രഹണത്തിന് സംസ്ഥാന പുരസ്‌കാരം ഇത്തവണ ജോമോനായിരുന്നു.

ആലപ്പുഴയില്‍ ജോമോന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി മനു സി പുളിക്കന്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എം.എം അനസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനക്കമ്മറ്റി അംഗം കെ. സുമ, സിപിഐഎം ഏരിയാ സെക്രട്ടറി സി.രാധാകൃഷ്ണന്‍, ആര്‍. രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചലച്ചിത്ര താരം ആന്‍ അഗസ്റ്റിനാണ് ജോമോന്റെ ഭാര്യ

Read More >>