ഇന്ത്യന്‍ റോഡുകള്‍ക്ക് ഹരം പകരാന്‍ ജാവ വീണ്ടും വരുന്നു!

ജാവ സിമ്പിള്‍ ആയിരുന്നു! പക്ഷെ പവര്‍ഫുള്ളും ആയിരുന്നു!

ഇന്ത്യന്‍ റോഡുകള്‍ക്ക് ഹരം പകരാന്‍ ജാവ വീണ്ടും വരുന്നു!

വാഹനക്കമ്പക്കാരുടെ എന്നത്തേയും നൊസ്റ്റാള്‍ജിയ ആയ ജാവ ഇന്ത്യന്‍  റോഡുകളിലേക്ക് താമസിയാതെ തിരിച്ചു വരുന്നു.  മഹീന്ദ്ര കമ്പനി ആണ്  മോട്ടോര്‍ ബൈക്കുകളിലെ രാജകുമാരനെ തിരിച്ചു കൊണ്ടുവരുന്നത്.

ഒരു 'കള്‍ട്ട് ഫിഗര്‍' തന്നെ ആയി 1950-കളില്‍ ഇന്ത്യയില്‍ എത്തിയതു മുതല്‍ റോഡുകള്‍ വാണിരുന്ന വണ്ടിയാണ് ഈ ചെക്കോസ്ലോവാക്യന്‍ സുന്ദരന്‍.

1996 ല്‍ ജാവ കമ്പനി, ബൈക്കിന്റെ വ്യാവസായിക ഉത്പാദനം നിര്‍ത്തിയിരുന്നു. എന്നാല്‍ മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ

ക്ലാസ്സിക് ലെജന്‍ഡ്സ്  ജാവ ബ്രാന്‍ഡിന്റെ ഉടമസ്ഥരുമായി പുതിയതായി ഉണ്ടാക്കിയ കരാർ പ്രകാരമാണ് ഇന്ത്യന്‍ റോഡുകളിലേക്ക് ജാവ വീണ്ടും എത്തുന്നത്.

പഴയ ജാവ ബൈക്കുകളുടെ രൂപകല്പനകള്‍ നിലനിര്‍ത്തികൊണ്ടു തന്നെ പുതിയ മാറ്റങ്ങള്‍ വരുത്തിയാവും ജാവ പുറത്തിറക്കുക എന്ന് മഹ്രീന്ദ്ര എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ പവന്‍ ഗോയങ്ക പറയുന്നു.

JAWA1

മറ്റു മഹീന്ദ്ര ബ്രാന്‍ഡുകളുടെ നിര്‍മാണം നടക്കുന്ന മധ്യപ്രദേശിലെ പിതംപൂറില്‍ തന്നെ ആയിരിക്കും ജാവയുടെ നിര്‍മാണവും.

1996-ല്‍ കര്‍ണാടകയിലെ മൈസൂരില്‍ നിര്‍മാണം നിര്‍ത്തിയതിനു ശേഷം, മറ്റൊരു കമ്പനി രൂപീകരിക്കപെടുകയും ജാവ മോട്ടോ എന്ന ബ്രാന്‍ഡില്‍ തുടരുകയും ആയിരുന്നു. 2006- വരെ ആയി 250cc, 125cc, 50cc ബൈക്കുകളും കൂടാതെ 650cc റോട്ടെക്സ്‌ എഞ്ചിനുകള്‍ ഘടിപ്പിച്ചവയും ജാവ നിര്‍മിച്ചിട്ടുണ്ട്.

ജാവയുടെ ഏറ്റവും പേരു കേട്ട 350cc  ബൈക്കുകള്‍ 1960 മുതല്‍ രൂപകല്‍പനയില്‍ പ്രത്യേകിച്ച് മാറ്റം വരാതെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചവയാണ്.

ഇങ്ങനെ ഒരുപാട് ചരിത്ര വീഥികളില്‍ ഇരട്ടക്കുഴല്‍ സിലിണ്ടറുമായി സഞ്ചരിച്ച ജാവയുടെ തിരിച്ചു വരവ്, നല്ലതിനായുള്ള കാത്തിരിപ്പിന് അര്‍ഥമുണ്ടെന്നു തോന്നിക്കുന്ന വാര്‍ത്തയാണ്.

with inputs from